ജഡ്ജി നിയമനം: ലിസ്റ്റ് ചെയ്തിട്ട് ഒഴിവാക്കി

ന്യൂഡൽഹി ∙ രാജ്യത്തെ ജഡ്ജി നിയമനം കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്നലെ പരിഗണിക്കുമെന്ന് അറിയിച്ചിട്ടും അവസാനനിമിഷം ലിസ്റ്റിൽനിന്ന് ഒഴിവാക്കിയതിനെതിരെ ഹർജിക്കാർ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിട്ട് പെട്ടെന്നു മാറ്റിയത് അസാധാരണമാണെന്ന് ഹർജിക്കാർക്കു വേണ്ടി പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട താൻ ഹർജി ഒഴിവാക്കിയിട്ടില്ലെന്നായിരുന്നു ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ പ്രതികരണം. ഇക്കാര്യത്തിൽ റജിസ്ട്രിയിൽ നിന്നു വിശദീകരണം തേടണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടെങ്കിലും ഇതേക്കുറിച്ചു ചീഫ് ജസ്റ്റിസിനു ധാരണയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു.
ചില കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദമെന്നു പറഞ്ഞ ജസ്റ്റിസ് കൗൾ താൻ കേസ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയോ മനഃപൂർവം പരിഗണിക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
English Summary:
Listed and ejected Judge Appointment
Source link