മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ വീണ്ടും തകർന്ന് രൂപ. ഡോളറിന്റെ ഡിമാൻഡ് കൂടിയതോടെ രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞു. 83.40 എന്ന നിലവാരത്തിലാണ് ഇന്നലെ വിനിമയം നടന്നത്. ഇറക്കുമതിക്കാർക്കിടയിൽ ഡിമാൻഡ് കൂടിയതാണ് ഓഹരി വിപണി എക്കാലത്തെയും ഉയരത്തിൽ ക്ലോസ് ചെയ്തിട്ടും രൂപയുടെ മൂല്യമിടിയാൻ കാരണം. കഴിഞ്ഞ ദിവസം 83.38 നിലവാരത്തിലായിരുന്നു ക്ലോസിംഗ്. യുഎസിലെ സാന്പത്തിക സ്ഥിതിവിവരക്കണക്കുകൾ വരാനിരിക്കേ ഡോളറിന്റെ മൂല്യത്തിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണു വിലയിരുത്തൽ.

Source link