ബൈജുവിന്റെ കിടപ്പാടവും പണയത്തിൽ

ബംഗളൂരു: കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന്, എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ, കിടപ്പാടംവരെ പണയംവച്ചതായി റിപ്പോർട്ട്. ജീവനക്കാർക്കു ശന്പളം നൽകുന്നതിനുള്ള പണം കണ്ടെത്താൻ ബൈജു രവീന്ദ്രൻ സ്വന്തം വീടും കുടുംബാംഗങ്ങളുടെ വീടുകളും പണയംവച്ചതായി രാജ്യാന്തരമാധ്യമമായ ബ്ലൂംബർഗാണു റിപ്പോർട്ട് ചെയ്തത്. ബംഗളൂരുവിൽ ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയുമാണു പണയത്തിലായത്. ഇതിലൂടെ ഏകദേശം 100 കോടി രൂപ ബൈജു കണ്ടെത്തി. ഏകദേശം 15,000 ജീവനക്കാരാണ് കന്പനിയിലുള്ളത്. കഴിഞ്ഞാഴ്ച ചില ജീവനക്കാർക്ക് ശന്പളം നൽകുന്നത് വൈകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, എല്ലാ ജീവനക്കാർക്കും തിങ്കളാഴ്ച നവംബറിലെ ശന്പളം നൽകിയതായി കന്പനി സ്ഥിരീകരിച്ചു. 2015ലാണ് മലയാളിയായ ബൈജു രവീന്ദ്രൻ ബൈജൂസ് ലേണിംഗ് ആപ് അവതരിപ്പിച്ചത്. 2022 ജൂലൈയിൽ കന്പനിയുടെ മൂല്യം 2200 കോടി ഡോളറായിരുന്നു. അടുത്തിടെ ബൈജൂസിന്റെ മൂല്യം 300 കോടി ഡോളറായി താഴ്ത്തിയിരുന്നു. കന്പനി നിലവിൽ കടുത്ത പ്രതിസന്ധിയിലാണെന്നാണു വിവരം. ഒക്ടോബറിൽ പുറത്തിറങ്ങിയ ഹുറൂണ്‍ ഇന്ത്യ സന്പന്നരുടെ പട്ടികയിൽ ബൈജു രവീന്ദ്രൻ ഇടംപിടിച്ചിരുന്നില്ല.
ഒറ്റ വർഷം കൊണ്ട് ബൈജു രവീന്ദ്രന്റെ മൊത്തം ആസ്തിയിൽ 29,770 കോടി രൂപയുടെ ഇടിവുണ്ടായി. ഈ വർഷം ലോകത്തുതന്നെ ഏറ്റവുമധികം ആസ്തി ഇടിവ് നേരിട്ട സംരംഭകരിലൊരാളാണ് ബൈജു. 2022ൽ സ്ഥാപനത്തിന്റെ മൂല്യം ഏകദേശം 1.8 ലക്ഷം കോടി രൂപയായിരുന്നു. കായികരംഗത്ത് ബിസിസിഐ, ഐസിസി, ഫിഫ സംഘടനകളുമായി ബൈജൂസിന് ബ്രാൻഡിംഗ് പാർട്ണർഷിപ്പുകൾ ഉണ്ടായിരുന്നു. നിലവിൽ 833 കോടി രൂപയാണു ബൈജുവിന്റെ ആസ്തിയെന്നാണു കണക്ക്. 158 കോടി കിട്ടിയില്ലെന്നു ബിസിസിഐ മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സർമാരായിരുന്ന ബൈജൂസിനെതിരേ ബിസിസിഐയും. ബൈജൂസ് കരാറിൽ വീഴ്ച വരുത്തിയതായി ബിസിസിഐ ആരോപിച്ചു. 158 കോടി രൂപ അടയ്ക്കുന്നതിൽ ബൈജൂസിനു വീഴ്ച സംഭവിച്ചെന്നാണു ബിസിസിഐയുടെ നിലപാട്. സംഭവത്തിൽ ബൈജൂസ് ഗ്രൂപ്പിന് ബിസിസിഐ നോട്ടീസ് അയച്ചു. മറുപടി നൽകുന്നതിന് രണ്ടാഴ്ചത്തെ സമയമാണു ബിസിസിഐ നൽകിയിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണു ബിസിസിഐ കേസ് ഫയൽ ചെയ്തത്.

Source link