പുടിൻ ഇന്ന് സൗദിയിൽ
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ന് സൗദി അറേബ്യയും യുഎഇയും സന്ദർശിക്കും. ഉഭയകക്ഷി ബന്ധം, ഹമാസ്-ഇസ്രയേൽ യുദ്ധം, അന്താരാഷ്ട്ര വിഷയങ്ങൾ തുടങ്ങിയവ അറബ് നേതാക്കളുമായി പുടിൻ ചർച്ച ചെയ്യുമെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ദുബായിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പുടിൻ സംബന്ധിക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. റഷ്യൻ സേന 2022 ഫെബ്രുവരിയിൽ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചശേഷം പുടിൻ വിദേശപര്യടനത്തിനു പോകുന്നത് അപൂർവമാണ്. യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി) പുടിനെതിരേ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തില്ല. യുഎഇയും സൗദിയും ഐസിസി സ്ഥാപനത്തിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളാണ്.
Source link