മുംബയ്: ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയ ഓട്ടോറിക്ഷാ പെർമിറ്റുകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ. 2026-ലെ ബഡ്ജറ്റ് സമ്മേളനത്തിലാണ് ഗതാഗത മന്ത്രി പ്രതാപ് സർനായിക് പ്രഖ്യാപനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ നഗരത്തിലെ റോഡുകൾക്ക് താങ്ങാവുന്നതിലപ്പുറം വാഹനങ്ങൾ എത്തിയെന്ന സാച്ചുറേഷൻ മാനേജ്‌മെന്റ് നയത്തിന്റെ ഭാഗമായാണ് നടപടി.
മുംബയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 170-നും 200-നും ഇടയിലായതോടെ വായുനിലവാരം അനാരോഗ്യമെന്ന വിഭാഗത്തിലേക്ക് താഴ്ന്നു. സിഎൻജി വാഹനങ്ങളാണെങ്കിലും ട്രാഫിക് ബ്ലോക്കുകളിൽ മണിക്കൂറുകളോളം വാഹനം ഓൺ ചെയ്ത് കിടക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുക.
വ്യാജ രേഖകൾ ഉപയോഗിച്ച് പെർമിറ്റുകൾ കൈക്കലാക്കുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി സുരക്ഷാ ഓഡിറ്റ് നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി സർവീസ് നടത്തുന്നവരെ കണ്ടെത്തി നീക്കം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Source link
ഓട്ടോറിക്ഷാ പെർമിറ്റുകൾക്ക് വിലക്ക്; സർക്കാർ പറയുന്നത് രണ്ട് കാരണങ്ങൾ

