WORLD
പരിശോധനയ്ക്കെത്തിയ പോലീസുകാര്‍ക്കു നേരെ വെടിയുതിർത്ത് പ്രതി; പിന്നാലെ വീട്ടില്‍ സ്ഫോടനം | വീഡിയോ
വാഷിങ്ടണ്‍: വീട്ടിൽ പരിശോധന നടത്താനെത്തിയ പോലീസുകാർക്കു പ്രതിയുടെ വെടിവെപ്പ്. പിന്നാലെയുണ്ടായ കനത്ത സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. അമേരിക്കയിലെ വിര്‍ജീനിയ സ്റ്റേറ്റിലെ ബ്ലൂമോണ്ടിലാണ് സംഭവം. സ്ഫോടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.പരിശോധന നടത്തുതന്നതിനെത്തിയ പോലീസ് സംഘം അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസുകാരെ തടയാന്‍ വീട്ടിനുള്ളില്‍നിന്ന് അക്രമി വെടിയുതിര്‍ത്തത്. തുടർന്നാണ് കനത്ത വീടിനകത്ത് കനത്ത സ്ഫോടനം നടന്നത്.
Source link