ഇസ്ലാമാബാദ്: കുപ്രസിദ്ധ ഖാലിസ്താനി ഭീകരനേതാവ് ലക്ബിര്‍ സിങ് റോഡെ പാകിസ്താനില്‍ ഹൃദയാഘാതംമൂലം മരിച്ചതായി റിപ്പോര്‍ട്ട്. ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് (കെ.എല്‍.എഫ്), ഇന്റര്‍നാഷ്ണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐ.എസ്.വൈ.എഫ്) എന്നീ സംഘടനകളുടെ സ്വയം പ്രഖ്യാപിത തലവനും കൊല്ലപ്പെട്ട ഖാലിസ്താനി ഭീകരന്‍ ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ മരുമകനുമാണ്. റോഡെയുടെ മരണം സഹോദരന്‍ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചതന്നെ റോഡെയുടെ സംസ്‌ക്കാരം നടത്തിയതായും സഹോദരന്‍ അറിയിച്ചു. യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചതോടെയാണ് റോഡെ പാകിസ്താനിലേക്ക് കടന്ന് ലാഹോറില്‍ താമസമാക്കിയത്. ലുദിയാന കോടതിയില്‍ 2021-ല്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനാണ് ലക്ബിര്‍ സിങ്ങ് റോഡെ. ശൗര്യചക്ര പുരസ്‌കാര ജേതാവും ഭീകരവാദവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ബല്‍വീന്ദര്‍ സിങിനെ 2020-ല്‍ കൊലപ്പെടുത്തിയതും റോഡെയുടെ നിര്‍ദേശപ്രകാരമായിരിന്നു.
Source link