ഏഴ് കുതിരകളുടെ ചിത്രങ്ങൾ ചുമരിൽ തൂക്കുന്നത് ഭാഗ്യമായാണ് ഫെങ്ഷൂയി കണക്കാക്കുന്നത്. സൂര്യഭഗവാന്റെ തേരിൽ ഏഴ് കുതിരകളാണ് അത് ഏഴു രശ്മികളായും കണ ക്കാക്കുന്നു. വിജയത്തിലേക്കുള്ള പാതയിലെ തടസ്സങ്ങൾ ഇല്ലാതാക്കാൻ കുതിരയുടെ പെയിന്റിങ് സഹായിക്കുന്നു.
7 എന്ന സംഖ്യയക്ക് വലിയ പ്രാധാന്യമാണുള്ളത്. ഏഴ് സ്വരങ്ങൾ, ഏഴ് കടലുകൾ, ഏഴു വർണങ്ങൾ, സപ്തർഷികൾ, സപ്തമാതൃക ഒക്കെ ഇവ സൂചിപ്പിക്കുന്നു. സ്വീകരണമുറിയിലും ഡൈനിങ് ഹാളിലും നിങ്ങൾക്ക് ഏഴ് കുതിരകളുടെ ഫൊട്ടോ സൂക്ഷിക്കാം. പൂജാമുറിയിലോ കിടപ്പ് മുറിയിലോ ഇത് വയ്ക്കരുത്. കുതിരകൾക്ക് മുകളിലായി സൂര്യൻ ഉദിച്ചു വരുന്ന ചിത്രമോ ചന്ദ്രനുദിച്ചു നിൽക്കുന്ന ചിത്രമോ വയ്ക്കുന്നത് ഉത്തമമാണ്. എന്നാൽ കുതിരകളെ കെട്ടിയിട്ടിരിക്കുന്ന ചിത്രം നല്ലതല്ല. അവയുടെ കഴുത്തിൽ കയറുണ്ടാവാനും പാടില്ല.
വീട്ടിലും ഓഫീസിലുമൊക്കെ ഇത് വയ്ക്കുന്നത് ഗുണകരമാണ്. തെക്കുവശത്ത് വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അത് സാധിക്കാത്തവർക്ക് വടക്ക് വശത്തോ കിഴക്ക് വശത്തോ വയ്ക്കാം. ഇത് പോസിറ്റീവ് എനർജി നൽകുകയും നെഗറ്റീവ് എനർജിയെ ഒഴിവാക്കുകയും ചെയ്യും. ഒരു കാരണവശാലും ഹിംസ്ര മൃഗങ്ങളുടെ ചിത്രങ്ങൾ ചുമരിൽ തൂക്കാൻ പാടില്ല.
Dr. P. B. RajeshRama Nivas, Poovathum parambilNear ESI Dispensary, Eloor EastUdyogamandal P.O, Ernakulam 683501email : rajeshastro1963@gmail.comPhone : 9846033337
English Summary:
Seven Horses Painting Direction According to Vastu Shastra
Source link