ASTROLOGY

5 ഡിസംബർ 2023, ഈ ദിവസം പന്ത്രണ്ട് കൂറുകാർക്കും നൽകുന്ന ഫലങ്ങൾ


ഭൂമി ഇടപാടുകൾ നടത്തുന്നവർക്ക് ഗുണകരമായ ദിവസമാണ് ഇന്ന്. എന്നാൽ സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടങ്ങളുണ്ടാകും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വരും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആവശ്യഘട്ടങ്ങളിൽ വേണ്ട പിന്തുണ ലഭിക്കാത്തത് നിങ്ങളെ വിഷമത്തിലാക്കും. പാർട്ട് ടൈം ജോലിക്കായി ശ്രമിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവരുമുണ്ട്. ഓരോ കൂറുകാർക്കും ഇന്നത്തെ ഫലങ്ങൾ എങ്ങനെയൊക്കെയാണെന്ന് നോക്കാം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്നവർക്ക് ഈ ദിവസം ഗുണകരമായിരിക്കും. ഇവർക്ക് പല ഇടപാടുകളിലൂടെയും ലാഭമുണ്ടാക്കാൻ കഴിയും. തൊഴിൽ രംഗത്തെ ചില മാറ്റങ്ങളിൽ നിന്ന് നിങ്ങൾക്ക് ഗുണം ചെയ്യുന്നതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പല നല്ല അവസരങ്ങളും ഉണ്ടാകും. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. മാതാവിന് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)തടസ്സങ്ങളൊക്കെ നീങ്ങി കുടുംബാംഗത്തിന്റെ വിവാഹം ഇന്നുറപ്പിക്കാനുള്ള നല്ല സാധ്യതയുണ്ട്. നിങ്ങളുടെ സുഖ സൗകര്യങ്ങൾക്കായി പണം ചെലവിടും. പങ്കാളിയുടെ സഹകരണത്തോടെ കുട്ടികളുടെ ചില പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സാധിക്കും. ഇന്ന് നടത്തുന്ന ചില യാത്രകൾ നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)വിവേകത്തോടെയെടുക്കുന്ന ബിസിനസ് തീരുമാനങ്ങൾ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ചില ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അവശ്യ ഘട്ടങ്ങളിൽ വേണ്ട പിന്തുണ ലഭിക്കാത്തതിനാൽ നിങ്ങൾക്ക് അവരോടുള്ള വിശ്വാസം നഷ്ടപ്പെടും. വിദ്യാർത്ഥികൾക്ക് ഇന്ന് അധ്യാപകരിൽ നിന്ന് പിന്തുണയും സഹായവും ലഭിക്കുന്നതാണ്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)സാമ്പത്തിക പ്രതിസന്ധി മൂലം ബിസിനസിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹോദര സഹായം തേടാവുന്നതാണ്. ചില എതിരാളികൾ നിങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാൻ ശ്രമിക്കും. എന്നാൽ അവരുടെ നീക്കങ്ങളെ നിങ്ങൾ പരാജയപ്പെടുത്തും. ജോലി സംബന്ധമായി തിരക്കിലായിരിക്കുന്നതിലാൽ കുടുംബത്തിനായി സമയം ചെലവിടാൻ നിങ്ങൾക്ക് സാധിക്കില്ല.ചിങ്ങം (മകം, പൂരം, ഉത്രം ¼)ഇന്ന് നിങ്ങൾക്ക് ജോലിസമ്മർദം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പങ്കാളിക്കൊപ്പം സമയം ചെലവിടാൻ സാധിക്കാതെ വരും. തീരുമാനമാകാതെ കിടക്കുന്ന ചില ബിസിനസ് പ്ലാനുകളുമായി നിങ്ങൾക്ക് മുമ്പോട്ട് പോകാവുന്നതാണ്. കാരണം ഇത് നിങ്ങൾക്ക് ഭാവിയിൽ വളരെയധികം പ്രയോജനപ്പെടും. വൈകുന്നേരം ചില മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സന്താനങ്ങളുടെ ഭാഗത്ത് നിന്ന് ചില നല്ല വർത്തകളുണ്ടാകും. ചില കുടുംബ വഴക്കുകൾ ഇന്ന് അവസാനിക്കുന്നതാണ്. അവിവാഹിതരായ ആളുകൾക്ക് അനുയോജ്യമായ ചില വിവാഹാലോചനകൾ വരും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. മോശം സാമ്പത്തിക സ്ഥിതി നിങ്ങളെ ആശങ്കാലുലരാക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. ജോലി സംബന്ധമായി നോക്കിയാൽ ചില പുതിയ കാര്യങ്ങൾ നിങ്ങൾ പഠിച്ചെടുക്കും. പാർട്ട് ടൈം ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള സാധ്യതകൾ തെളിയും. സർക്കാർ ജോലിക്കാർ നിങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വളരെക്കാലമായി കാണണം എന്നാഗ്രഹിച്ച ഒരു പഴയ സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടാനിടയുണ്ട്. ഇണയോടുള്ള സ്നേഹം ഇന്ന് കൂടുതൽ ശക്തമാകും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)നിങ്ങളുടെ ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറവായിരിക്കും. കൂടാതെ ചെലവുകളും ഇന്ന് വർധിക്കും. സാമ്പത്തിക സ്ഥിതി താറുമാറാകുന്നത് നിങ്ങളുടെ ആശങ്ക വർധിപ്പിക്കും. സന്താനങ്ങളുടെ പുരോഗതിയിൽ സന്തോഷിക്കും. വളരെ ക്ഷമയോടെ എതിരാളികളുടെ നീക്കങ്ങളെ നേരിടേണ്ടി വരും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കുന്നതാണ്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ഒരു കുടുംബാംഗത്തിന്റെ ആവശ്യം നിറവേറ്റുന്ന തിരക്കിലായിരിക്കും നിങ്ങൾ. പങ്കാളി നിങ്ങൾക്ക് ഒരു സർപ്രൈസ് നൽകുകയോ, നിങ്ങൾക്കായി ഒരു പാർട്ടി സംഘടിപ്പിക്കുകയോ ചെയ്തേക്കാം. ബിസിനസ് വിപുലീകരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയം കാണും. നിങ്ങളുടെ ബിസിനസ് പങ്കാളി നിങ്ങൾക്കെതിരെ നീങ്ങാൻ സാധ്യതയുള്ളതിനാൽ വളരെയധികം സൂക്ഷിക്കണം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. പിതാവിന്റെ ഉപദേശം കൂടെ തേടിയ ശേഷം സന്താനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുക. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവർക്ക് ഉപദേശം നൽകുന്നത് ചിലപ്പോൾ നിങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. മറ്റു വരുമാന സ്രോതസ്സുകൾ തേടുന്നവർക്ക് പല മികച്ച അവസരങ്ങളും ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാനിടയുണ്ട്. ഇന്ന് ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മാതാവിന്റെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ അധ്യാപകരോട് കൂടുതൽ വിശ്വസ്തതയും ബഹുമാനവും പ്രകടമാക്കും. ജീവിത പങ്കാളിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ വിഷമത്തിലാക്കും. തൊഴിൽ രംഗത്ത് എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്താനിടയുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട് ദീർഘദൂര യാത്രകൾ ആവശ്യമായി വരും.Anit George നെ കുറിച്ച്ആര്‍ട്ടിക്കിള്‍ ഷോMalayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക


Source link

Related Articles

Back to top button