ബിജെപിയുടെ വിജയം ഊർജമായി: ഓഹരി വിപണിയിൽ കുതിപ്പ്
മുംബൈ: മൂന്നു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന്റെ ചുവടുപിടിച്ച് മുന്നേറി ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും പുതിയ റിക്കാർഡ് കുറിച്ചു. സെൻസെക്സ് 1383.93 പോയിന്റിന്റെ നേട്ടവുമായി 68,865.12ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 418.90 പോയിന്റ് കുതിച്ച് 20,686.80ലെത്തി. ഓഹരികൾ കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തിയിൽ നിമിഷനേരംകൊണ്ട് നാല് ലക്ഷം കോടി രൂപയുടെ വർധനവാണുണ്ടായത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയം, രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചും സാന്പത്തിക മാന്ദ്യത്തെഖുറിച്ചുമുള്ള ആശങ്കകൾ ഇല്ലാതാക്കുകയും ചെയ്തുവെന്ന് ഓഹരി വിശകലന വിദഗ്ധർ വ്യക്തമാക്കി.
ബിഎസ്ഇ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം 5.77 ലക്ഷം കോടി രൂപ വർധിച്ച് 343.45 ലക്ഷം കോടി രൂപയായി. റിലയൻസ്, ഐസിഐസി, എച്ച്ഡിഎഫ്സി ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഓഹരികളും നേട്ടത്തിലായി. വേൾപൂൾ, ഡെൽറ്റ കോർപ്, സീ എന്റർടെയ്ൻ, ബ്രിട്ടാനിയ ഓഹരികൾ നഷ്ടത്തിലായി.

Source link