CINEMA

ഷൈൻ ടോമിന്റെ ‘നിമ്രോദ്’ ദുബായിൽ തുടക്കമിട്ടു

വർണ ശബളമായ ചടങ്ങിലൂടെ നിമ്രോദ് എന്ന ചിത്രത്തിന്റെ തുടക്കം ദുബായിൽ അരങ്ങേറി. സിറ്റി ടാർഗറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമിച്ച് ആർ.എ. ഷഫീർ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. ഷാർജയിലെ സഫാരി മാളിൽ വലിയ ജന സമൂഹത്തിന്റെ സാന്നിധ്യത്തിലാണ് ഈ ചിത്രത്തിന്റെ ആരംഭം കുറിക്കപ്പെട്ടത്. അഭിനേതാക്കളും, അണിയറ പ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘം ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു .കേരളീയത്തനിമ വിളിച്ചോതുന്ന വാദ്യമേളങ്ങളും ദുബായിലെ വിവിധ സംഘാടനകളിൽ നിന്നുള്ള കലാകാരന്മാരുടെകലാപരിപാടികളും കോർത്തിണക്കിയാണ് പ്രൗഢ ഗംഭീരമായ ഈ ചടങ്ങ് അരങ്ങേറിയത്.
നിർമാതാവിനും സംവിധായകനും പുറമേ ഈ ചിത്രത്തിലെ അഭിനേതാക്കളായ ഷൈൻ ടോം ചാക്കോ, ആത്മിയാ രാജൻ, (ജോസഫ്‌ ഫെയിം) പ്രശസ്ത അവതാരിക പാർവതി ബാബു,  അമിർ നിയാസ് ഈ ചിത്രത്തിൽ മുഖ്യവേഷമണിയുന്ന പ്രശസ്ത സംവിധായകൻ ലാൽ ജോസ് എന്നിവരും ചടങ്ങിനെത്തി. 

ഷൈൻ ടോം ചാക്കോ താളപ്പെരുമക്കൊപ്പവും നൃത്തച്ചുവടുകൾ വച്ചും സജീവമായപ്പോൾ ജനം ആർപ്പുവിളിച്ച് സന്തോഷം പങ്കിട്ടു. മഹാ സുബൈർ (വർണചിത്ര ഫിലിംസ്), നൗഷാദ് ആലത്തൂർ, പ്രശസ്ത നടി പ്രാച്ചി തെഹ്‍ലാൻ എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായവരിൽ പ്രമുഖരാണ്.

പൂർണമായും ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിവ്യാ പിള്ള ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. തിരക്കഥ കെ.എം. പ്രതീഷ്. ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ. ഷഫീർ ഈണം പകർന്നിരിക്കുന്നു.

ശേഖർ വി.ജോസഫാണ് ഛായാഗ്രാഹകൻ. എഡിറ്റിഗ്ങ് അയൂബ് ഖാൻ. കലാസംവിധാനം കോയാസ്. മേക്കപ്പ് റോണക്സ് സേവ്യർ.കോസ്റ്റ്യും ഡിസൈൻ സമീരാ സനീഷ്. പ്രൊജക്റ്റ് ഡിസൈനർ ലിജു നടേരി. ജനുവരി ഒന്നിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജോർജിയയിലും കേരളത്തിലെ ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലുമായി പൂർത്തിയാകും. പിആർഓ വാഴൂർ ജോസ്.

English Summary:
Shine Tom Chacko-starrer Nimrod To Have A Grand Premiere In Dubai


Source link

Related Articles

Back to top button