മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുമെന്ന് ഉറപ്പു കിട്ടിയതായി പ്രസിഡന്റ് മുഹമ്മദ് മുയിസു

മാലി: മാലദ്വീപില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായതായി പ്രസിഡന്റ് മുഹമ്മദ് മുയിസു. ദുബായില്‍നടന്ന കാലാവസ്ഥാ ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും വിഷയം ചര്‍ച്ചചെയ്തുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ദ്വീപിലുള്ള ഇന്ത്യന്‍ ഹെലികോപ്ടറുകളും വിമാനങ്ങളും എങ്ങനെ നിലനിര്‍ത്താം എന്ന കാര്യം ഇരുവരും ചര്‍ച്ചചെയ്‌തെന്നാണ് വിവരം.ഇരുരാജ്യങ്ങളിലെയും പ്രത്യേകസമിതി ഇതുസംബന്ധിച്ച് വിവരങ്ങള്‍ വിലയിരുത്താമെന്ന ധാരണയില്‍ എത്തിയിട്ടുണ്ട്. സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി മാലിയിലെ മാധ്യമപ്രവര്‍ത്തകരോട് മുയിസു പറഞ്ഞു. ദ്വീപിലെ വികസനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതല സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അടിയന്തര വൈദ്യസഹായത്തിന് രോഗികളെ കൊണ്ടുപോകുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ട് ഹെലികോപ്ടറുകളും ഒരു വിമാനവും മാലദ്വീപ് നാഷ്ണല്‍ ഡിഫന്‍സ് ഫോഴ്‌സി(എം.എന്‍.ഡി.എഫ്)ന് ഇന്ത്യ നല്‍കിയിരുന്നു. 77 ഇന്ത്യന്‍ സൈനികരും ദ്വീപിലുണ്ട്.
Source link