സ്കൂള്‍ ഗെയിംസ്: ക്രിക്കറ്റില്‍ എറണാകുളം
കൊച്ചി: സംസ്ഥാന സ്കൂള്‍ ഗെയിംസ് ക്രിക്കറ്റില്‍ എറണാകുളം കിരീടം സ്വന്തമാക്കി. ഫൈനലില്‍ കോട്ടയത്തെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയരുടെ നേട്ടം. ആദ്യം ബാറ്റ് ചെയ്ത എറണാകുളം എട്ട് ഓവറില്‍ ഒരു വിക്കറ്റിന് 61 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കോട്ടയത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. എറണാകുളത്തിന്റെ അനഘ് പി. സുധീഷാണ് കളിയിലെ താരം. ആലപ്പുഴയെ ഒരു റണ്‍സിന് തോല്‍പ്പിച്ച് തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.
തായ്ക്വോണ്ടോ മത്സരങ്ങളുടെ ആദ്യദിനം 25 പോയിന്റുമായി തിരുവനന്തപുരം മുന്നിലാണ്.
Source link