SPORTS

2029 ലോ​​ക അ​​ത്‌​ല​​റ്റി​​ക്സി​​നാ​​യി ഇ​​ന്ത്യ


മും​​ബൈ: ലോ​​ക അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ 2029 എ​​ഡി​​ഷ​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി ഇ​​ന്ത്യ രം​​ഗ​​ത്ത്. അ​​ത്‌​ല​​റ്റി​​ക്സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​എ​​ഫ്ഐ) വൃ​​ത്ത​​ങ്ങ​​ളാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. നേ​​ര​​ത്തേ 2027 എ​​ഡി​​ഷ​​നു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, അ​​തു വേ​​ണ്ടെ​​ന്നു​​വ​​ച്ച​​ശേ​​ഷം 2029നാ​​യു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്.

2023 ലോ​​ക അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ് ഹം​​ഗ​​റി​​യി​​ലെ ബു​​ഡാ​​പെ​​സ്റ്റി​​ൽ ഓ​​ഗ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നു. 2025 ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ വേ​​ദി ടോ​​ക്കി​​യോ​​യാ​​ണ്. ലോ​​ക അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ് ജ​​പ്പാ​​നി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന​​ത് ഇ​​ത് മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്.


Source link

Related Articles

Back to top button