മനില: ഫിലിപ്പീൻസിലെ മിന്‍ഡനാവോ ദ്വീപിലുണ്ടായ ഭൂചലനത്തിൽ ഒരു ഗർഭിണി മരിച്ചു. നാലു പേർക്കു പരിക്കേൽക്കുകയും ഒന്‍പതു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയുണ്ടായ ഭൂചലനം 7.6 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ആറിനു മുകളിൽ തീവ്രതയുള്ള നാലു തുടർചലനങ്ങളുമുണ്ടായി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.
Source link