BUSINESS

നി​ഫ്റ്റി സൂ​ചി​ക ചു​വ​ടു​വയ്ക്കു​ന്നു, ലക്ഷ്യം 20,300

ഓഹരി അവലോകനം/ സോ​​​ണി​​​യ ഭാ​​​നു പ്ര​​​​തീ​​​​ക്ഷ പോ​​​​ലെ നി​​​​ഫ്റ്റി സൂ​​​​ചി​​​​ക 20,300ലേ​​​​ക്ക് ചു​​​​വ​​​​ടു​​​​വ​​​യ്ക്കു​​​​ന്നു. കാ​​​​ള​​​​ക്കു​​​​റ്റ​​​​ൻ​​​​മാ​​​​രും ക​​​​ര​​​​ടി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ദ്വ​​​​ന്ദയു​​​​ദ്ധ​​​​ത്തി​​​​ൽ ബു​​​​ള്ളു​​​​ക​​​​ൾ റി​​​ക്കാ​​​​ർ​​​​ഡ് ക​​​​രു​​​​ത്ത് കാ​​​​ഴ്ച​​​വ​​​​ച്ചു. മു​​​​ൻ വാ​​​​രം ഇ​​​​തേ കോ​​​​ള​​​​ത്തി​​​​ൽ ന​​​​ൽ​​​​കി​​​​യ സൂ​​​​ച​​​​ന​​​​ക​​​​ൾ ശ​​​​രി​​​​വ​​​യ്ക്കു​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ന്ന നാ​​​​ലു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും. മു​​​​ൻ നി​​​​ര ഇ​​​​ൻ​​​​ഡ​​​​ക്സു​​​​ക​​​​ൾ ര​​​​ണ്ട​​​​ര ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന​​​​ത് ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​​​ക്ക് ആ​​​​വേ​​​​ശ​​​​മാ​​​​യി. ത​​​​ള​​​​ർ​​​​ച്ച അ​​​​റി​​​​യാ​​​​തെ അ​​​​ഞ്ചാം വാ​​​​ര​​​​വും വി​​​​പ​​​​ണി നേ​​​​ട്ട​​​​ത്തി​​​​ൽ. നി​​​​ഫ്റ്റി സൂ​​​​ചി​​​​ക 437 പോ​​​​യി​​​​ന്‍റും സെ​​​​ൻ​​​​സെ​​​​ക്സ് 1511 പോ​​​​യി​​​​ന്‍റും പ്ര​​​​തി​​​​വാ​​​​ര മി​​​​ക​​​​വി​​​​ലാ​​​​ണ്. ഒ​​​​രു മാ​​​​സ​​​​ത്തി​​​​ൽ നി​​​​ഫ്റ്റി 1278 പോ​​​​യി​​​​ന്‍റും സെ​​​​ൻ​​​​സെ​​​​ക്സ് 3889 പോ​​​​യി​​​​ന്‍റും വ​​​​ർ​​​​ധി​​​ച്ചു. ഒ​​​​രു വ​​​​ർ​​​​ഷ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​വ യ​​​​ഥാ​​​​ക്ര​​​​മം 2162 പോ​​​​യി​​​​ന്‍റും 6640 പോ​​​​യി​​​​ന്‍റും ക​​​​യ​​​​റി. നി​​​​ഫ്റ്റി ന​​​​വം​​​​ബ​​​​ർ ഫ്യൂ​​​​ച്ച​​​​ർ സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റ് വേ​​​​ള​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ ക​​​​വ​​​​റിം​​​ഗ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. ഗു​​​​രുനാ​​​​നാ​​​​ക്ക് ജ​​​​യ​​​​ന്തി മൂ​​​​ലം തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​വ​​​​ധി​​​​യാ​​​​യി​​​​രു​​​​ന്ന​​​​ത് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രെ കൂ​​​​ടു​​​​ത​​​​ൽ പി​​​​രി​​​​മു​​​​റു​​​​ക്ക​​​​ത്തി​​​​ലാ​​​​ക്കി. തൊ​​​​ട്ടു മു​​​​ൻ​​​​വാ​​​​രം വി​​​​ൽ​​​​പ്പ​​​​ന​​​​തോ​​​​ത് കു​​​​റ​​​​ച്ച വി​​​​ദേ​​​​ശ ഫ​​​​ണ്ടു​​​​ക​​​​ൾ പു​​​​തി​​​​യ വാ​​​​ങ്ങ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഉ​​​​ത്സാ​​​​ഹി​​​​ച്ച് എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും നി​​​​ക്ഷേ​​​​പ​​​​കന്‍റെ മേ​​​​ല​​​​ങ്കി അ​​​​ണി​​​​ഞ്ഞ​​​​ത് റിക്കാർഡി​​​​ന് അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ക്കി. നി​​​​ഫ്റ്റി റിക്കാ​​​​ർ​​​​ഡ് പു​​​​തു​​​​ക്കി​​​​യെ​​​​ങ്കി​​​​ലും സെ​​​​ൻ​​​​സെ​​​​ക്സി​​​​നാ​​​​യി​​​​ല്ല. നി​​​​ഫ്റ്റി 19,794ൽ​​​നി​​​​ന്ന് അ​​​​ല്പം ത​​​​ള​​​​ർ​​​​ന്ന​​​​ വേ​​​​ള​​​​യി​​​​ൽ ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത ബു​​​​ൾ റാ​​​​ലി​​​​യി​​​​ൽ 20,000 പോ​​​​യി​​​​ന്‍റി​​​ലെ പ്ര​​​​തി​​​​രോ​​​​ധം ത​​​​ക​​​​ർ​​​​ത്ത് 20,222ലെ ​​​റി​​​ക്കാ​​​ർ​​​​ഡ് മ​​​​റി​​​​ക​​​​ട​​​​ന്ന് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി 20,291.55 വ​​​​രെ ക​​​​യ​​​​റി, വ്യാ​​​​പാ​​​​രാ​​​​ന്ത്യം 20,267.90ലാ​​​​ണ്. ഈ​​​​ വാ​​​​രം പ്ര​​​​തി​​​​രോ​​​​ധമേ​​​​ഖ​​​​ല 20,448ലാ​​​​ണ്. വാ​​​​രാന്ത്യം വ​​​​രെ മി​​​​ക​​​​വ് നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ൽ ഡി​​​​സം​​​​ബ​​​​ർ ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ 20,629നെ ​​​​ല​​​​ക്ഷ്യ​​​​മാ​​​​ക്കും. ലാ​​​​ഭ​​​​മെ​​​​ടു​​​​പ്പി​​​​ന് നീ​​​​ക്കം ന​​​​ട​​​​ന്നാ​​​​ൽ 19,928-19,589ൽ ​​​​താ​​​​ങ്ങ് പ്ര​​​​തീ​​​​ക്ഷി​​​​ക്കാം. സാ​​​​ങ്കേ​​​​തി​​​​ക വ​​​​ശ​​​​ങ്ങ​​​​ൾ പ​​​​ല​​​​തും ഓ​​​​വ​​​​ർ ബോട്ടാ​​​​യ​​​​ത് തി​​​​രു​​​​ത്ത​​​​ലി​​​​ന് ഇ​​​​ട​​​​യാ​​​​ക്കാം. നി​​​​ഫ്റ്റി ഡി​​​​സം​​​​ബ​​​​ർ ഫ്യൂ​​​​ച്ച​​​​ർ വെ​​​​ള്ളി​​​​യാ​​​​ഴ്ച 20,375ൽ ​​​​ക്ലോ​​​​സി​​​​ംഗ് ന​​​​ട​​​​ന്നു. നി​​​​ഫ്റ്റി ഫ്യൂ​​​​ച്ച​​​​റി​​​​ലെ ഓ​​​​പ്പ​​​​ൺ ഇന്‍റ​​​​റ​​​​സ്റ്റ് ന​​​​വം​​​​ബ​​​​ർ സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റ് ന​​​​ട​​​​ന്ന വ്യാ​​​​ഴാ​​​​ഴ്ച കു​​​​തി​​​​ച്ച് ക​​​​യ​​​​റി​​​​യെ​​​​ങ്കി​​​​ലും വെ​​​​ള്ളി​​​​യാ​​​​ഴ്ച കു​​​​ത്ത​​​​നെ ഇ​​​​ടി​​​​ഞ്ഞു. തൊ​​​​ട്ടു മു​​​​ൻ​​​​വാ​​​​രം 130.6 ല​​​​ക്ഷം ക​​​​രാ​​​​റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന​​​​ത് ന​​​​വം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​നം 175 ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന​​​​ങ്കി​​​​ലും ഡി​​​​സം​​​​ബ​​​​ർ ആ​​​​ദ്യ ദി​​​​നം ഇ​​​​ത് 108.7 ല​​​​ക്ഷ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. വാ​​​​രാ​​​​ന്ത്യം ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ ഷോ​​​​ർട്ട് ക​​​​വ​​​​റി​​​​ംഗി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ​​​​ത് ഓ​​​​പ്പ​​​​ൺ ഇ​​​​ന്‍റ​​​റ​​​​സ്റ്റ് കു​​​​റ​​​​ച്ചെ​​​​ങ്കി​​​​ലും സൂ​​​​ചി​​​​ക മി​​​​ക​​​​വി​​​​ലാ​​​​ണ്. നി​​​​ഫ്റ്റി ഫ്യൂ​​​​ച്ച​​​​ർ ചാ​​​​ർ​​​​ട്ട് ബു​​​​ള്ളി​​​​ഷാ​​​​ണ്.

സെ​​​​ൻ​​​​സെ​​​​ക്സ് സെ​​​​ൻ​​​​സെ​​​​ക്സ് 65,970ൽ​​​​നി​​​​ന്നു 67,564 വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നശേ​​​​ഷം ക്ലോ​​​​സി​​​​ംഗി​​​​ൽ 67,481 പോ​​​​യി​​​​ന്‍റി​​​ലാ​​​​ണ്. സ​​​​ർ​​​​വ​​​​കാ​​​​ല റി​​​ക്കാ​​​​ർ​​​​ഡാ​​​​യ 67,927 ഈ ​​​​വാ​​​​രം തി​​​​രു​​​​ത്തു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് നി​​​​ക്ഷേ​​​​പ​​​​ക​​​​ർ. ബു​​​​ൾ റാ​​​​ലി​​​​യി​​​​ൽ 68,061ലും 68,641 ​​​​റേ​​​​ഞ്ചി​​​​ലും പ്ര​​​​തി​​​​രോ​​​​ധം ത​​​​ല​​​​യു​​​​ർ​​​​ത്താം. ഫ​​​​ണ്ടു​​​​ക​​​​ൾ പ്രോ​​​​ഫി​​​​റ്റ് ബു​​​​ക്കിം​​​ഗി​​​​ന് മു​​​​തി​​​​ർ​​​​ന്നാ​​​​ൽ 66,403ലും 65,325ലും സ​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. വി​​​​ദേ​​​​ശ ഫ​​​​ണ്ടു​​​​ക​​​​ൾ 10,594 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ വാ​​​​ങ്ങി. വ്യാ​​​​ഴാ​​​​ഴ്ച മാ​​​​ത്രം അ​​​​വ​​​​ർ നി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത് 8,148 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. ആ​​​​ഭ്യ​​​​ന്ത​​​​ര മ്യൂ​​​​ച്വ​​​​ൽ ഫ​​​​ണ്ടു​​​​ക​​​​ൾ 5,134 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​ങ്ങ​​​​ലും 780 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​ല്പ​​​ന​​​​യും ന​​​​ട​​​​ത്തി. രൂ​​​​പ​​​​ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ക​​​​യ​​​​റി. 83.37ൽ​​​നി​​​​ന്നു മൂ​​​​ല്യം 83.29ലേ​​​​ക്ക് ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ചു. വ​​​​ർ​​​​ഷാ​​​​ന്ത്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ വി​​​​ദേ​​​​ശ ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ ഏ​​​​ത​​​​വ​​​​സ​​​​ര​​​​ത്തി​​​​ലും അവധിക്കാ​​​​ലം ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ രം​​​​ഗംവി​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ വി​​​​നി​​​​മ​​​​യ വി​​​​പ​​​​ണി​​​​യി​​​​ൽ മ​​​​ണി​​​​കി​​​​ലു​​​​ക്കം സൃ​​​​ഷ്ടി​​​​ക്കും. അ​​​​ങ്ങ​​​​നെ വ​​​​ന്നാ​​​​ൽ രൂ​​​​പ 83.50ലേ​​​​ക്കും തു​​​​ട​​​​ർ​​​​ന്ന് 83.81ലേ​​​​ക്കും ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​കാം. ആ​​​​ർ​​​ബി​​​ഐ വാ​​​​യ്പാ അ​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​ന് ഒ​​​​രു​​​​ങ്ങു​​​​ന്നു. സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച വാ​​​​യ്പാ നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ലെ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു കേ​​​​ന്ദ്ര ബാ​​​​ങ്കി​​​​നെ പി​​​​ന്തിരി​​​​പ്പി​​​​ക്കാം. വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പം രൂ​​​​പ​​​​യ്ക്ക് താ​​​​ങ്ങു പ​​​​ക​​​​രു​​​​ന്നു​​​​ണ്ട്. ആ​​​​ഗോ​​​​ള സ​​​​മ്പ​​​​ദ്‌​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലെ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലും ഇ​​​​ന്ത്യ തി​​​​ള​​​​ങ്ങി. എ​​​​ൽ നീനോ പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തി​​​​ൽ കാ​​​​ല​​​​വ​​​​ർ​​​​ഷം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യി​​​​ട്ടും കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല ക​​​​രു​​​​ത്തു കാ​​​​ണി​​​​ച്ച​​​​ത് പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മു​​​​ഖ്യ പ​​​​ങ്ക് വ​​​​ഹി​​​​ച്ചു. അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ത​​​​ല​​​​ത്തി​​​​ൽ സ്വ​​​​ർ​​​​ണം പ്ര​​​​തി​​​​രോ​​​​ധ​​​​ങ്ങ​​​​ൾ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ങ്കി​​​​ലും റി​​​ക്കാ​​​​ർ​​​​ഡ് ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ന്യൂ​​​​യോ​​​​ർ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽ ട്രോ​​​​യ് ഔ​​​​ൺ​​​​സി​​​​ന് 2,001 ഡോ​​​​ള​​​​റി​​​​ൽ​​​നി​​​​ന്നു 2,009-2,024ലെ ​​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ത്ത് 2,076 വരെ ഉ​​​​യ​​​​ർ​​​​ന്നു. വാ​​​​രാ​​​​ന്ത്യം 2,071 ഡോ​​​​ള​​​​റി​​​​ലാ​​​​ണ്. ഫെ​​​​ഡ് പ​​​​ലി​​​​ശ​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​ല്ലെ​​​​ന്ന സൂ​​​​ച​​​​ന മ​​​​ഞ്ഞ​​​​ലോ​​​​ഹ​​​​ത്തി​​​​ന് തി​​​​ള​​​​ക്കം പ​​​​ക​​​​ർ​​​​ന്നു. വാ​​​​രാ​​​​വ​​​​സാ​​​​നം പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ വീ​​​​ണ്ടും വെ​​​​ടി​​​​യൊ​​​​ച്ച ഉ​​​​യ​​​​ർ​​​​ന്ന​​​​തും നി​​​​ക്ഷേ​​​​പ​​​​ക​​​​രെ സ്വ​​​​ർ​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​ടു​​​​പ്പി​​​​ക്കു​​​​ന്നു. പു​​​​തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ്വ​​​​ർ​​​​ണം 2,120-2,225 ഡോ​​​​ള​​​​റി​​​​ലേക്ക് പു​​​​തു​​​വ​​​​ർ​​​​ഷം സ​​​​ഞ്ച​​​​രി​​​​ക്കാം.

Source link

Related Articles

Back to top button