പാരീസിൽ ഭീകരാക്രമണം; ജർമൻകാരൻ കൊല്ലപ്പെട്ടു


പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ത​​​ല​​​സ്ഥാ​​​ന​​​ത്ത് യു​​​വാ​​​വ് ക​​​ത്തി​​​യും ചു​​​റ്റി​​​ക​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ജ​​​ർ​​​മ​​​ൻ പൗ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​ട്ടു. ഫ്ര​​​ഞ്ച്, ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​രാ​​​യ ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തീ​​​വ്ര​​​വാ​​​ദ​​​ക്കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഫ്ര​​​ഞ്ച് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഈ​​​ഫ​​​ൽ ട​​​വ​​​റി​​​ന​​​ടു​​​ത്താ​​​​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ അ​​​ർ​​​മാ​​​ദ് ആ​​​ർ. (26) എന്ന ഫ്ര​​​ഞ്ച് പൗ​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ജ​​​ർ​​​മ​​​ൻ​​​കാ​​​ര​​​നെ ക​​​ത്തി​​​ക്കു കു​​​ത്തി​​​ക്കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യെ​​​യും ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും അ​​​ടു​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ടാ​​​ക്സി ഡ്രൈ​​​വ​​​ർ ഇ​​​ട​​​പെ​​​ട്ട​​​പ്പോ​​​ൾ അ​​​ക്ര​​​മി ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​​രു ബ്രി​​​ട്ടീ​​​ഷ് ടൂ​​​റി​​​സ്റ്റി​​​നെ​​​യും അ​​​റു​​​പ​​​തി​​​ന​​​ടു​​​ത്തു പ്രാ​​​യ​​​മു​​​ള്ള ഫ്ര​​​ഞ്ചുകാ​​​രനെ​​​യും ചു​​​റ്റി​​​ക​​​യ്ക്ക് ആ​​​ക്ര​​​മി​​​ച്ചത്.

‘അ​​​ല്ലാ​​​ഹു അ​​​ക്ബ​​​ർ’ എ​​​ന്നു​​​വി​​​ളി​​​ച്ചാ​​​ണ് ഇയാൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഡ​​​ർ​​​മാ​​​നി​​​ൻ അ​​​റി​​​യി​​​ച്ചു. പ​​​ല​​​സ്തീ​​​നി​​​ലും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലും മു​​​സ്‌​​​ലിം​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ ത​​​നി​​​ക്കു വി​​​ഷ​​​മ​​​മു​​​ള്ള​​​താ​​​യി അക്രമി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. മ​​​റ്റൊ​​​രു ആ​​​ക്ര​​​മ​​​ണ​​​ത്തി​​നു പ​​​ദ്ധ​​​തി​​​യി​​​ട്ട​​​തി​​​ന് 2016ൽ ​​​അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​യാ​​​ൾ നാ​​​ലു വ​​​ർ​​​ഷം ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു. പോ​​​ലീ​​​സി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​പ​​​ട്ടി​​​ക‍യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്ന അ​​​ക്ര​​​മി മാ​​​ന​​​സി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​താ​​​യും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ മു​​​സ്‌​​​ലിം​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന വീ​​​ഡി​​​യോ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​ന്പ് ഇ​​​യാ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യി ഫ്ര​​​ഞ്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


Source link

Exit mobile version