വിപണിവിശേഷം / കെ.ബി. ഉദയഭാനു ദക്ഷിണേന്ത്യ അടയ്ക്ക വിളവെടുപ്പിന് ഒരുങ്ങുന്നു. ഓഫ് സീസണിലെ മികവു നിലനിർത്താൻ ഉത്പന്നം ക്ലേശിക്കാം. ക്രിസ്മസ് ഡിമാൻഡ് തേയില വിലകളിൽ നവോന്മേഷം പകരുമോ? മധ്യവർത്തികൾ കളി തുടങ്ങിയതോടെ ജാതിക്ക വിലയിൽ നേരിയ മുന്നേറ്റം. ആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്ക സംഭരണം ശക്തമാക്കി. ടയർ ലോബി റബർ ഉത്പാദകരെ വീണ്ടും പിഴിയുന്നു. റിക്കാർഡ് തിളക്കവുമായി പവൻ. അടയ്ക്ക ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കമുകുകൾ വിളവെടുപ്പിന് ഒരുങ്ങി. പുതിയ ചരക്ക് വേഗത്തിൽ വില്പനയ്ക്ക് ഇറക്കാനുള്ള ശ്രമത്തിലാണ് ചെറുകിട കർഷകർ. വൻകിട തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമാക്കും മുന്നേ കൂടിയ വിലയ്ക്ക് പരമാവധി അടയ്ക്ക വിറ്റുമാറാൻ മലബാർ മേഖലയിലെ ഉത്പാദകർ നീക്കം തുടങ്ങി. വടക്കൻകേരളത്തിൽനിന്നു വൈകാത പുതിയ അടയ്ക്ക കൂടുതലായി ഇറങ്ങിത്തുടങ്ങും. കർണാടകത്തിലെ തോട്ടങ്ങളിൽ നിന്നുള്ള ചരക്കും വൈകാതെ വിപണി കീഴടക്കാം. ഹൊസൂർ, ചിക്കമംഗലുർ, ഉടുപ്പി, ദക്ഷിണ കന്നട മേഖലകളിലെ അടയ്ക്ക ക്രിസ്മസിന് മുന്നേ വിപണിയിൽ ഇടം പിടിക്കും. ഏതാനും മാസങ്ങളായി 38,000 രൂപയിൽ നീങ്ങിയ അടയ്ക്ക ഇതിനകം 37,000ലേക്ക് കൊച്ചിയിൽ താഴ്ന്നു. വരും മാസങ്ങളിൽ വിപണി 35,000-32,000ലേക്ക് തിരുത്തലിന് നീക്കം നടത്താം. വിദേശ അടയ്ക്ക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അളവിൽ വില്പനയ്ക്ക് ഇറങ്ങിയിട്ടുണ്ട്. ഈ ചരക്ക് തന്നെയാവും ഉത്പാദകർക്ക് മുന്നിൽ ഭീഷണി ഉയർത്തുക. ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാൻമാർ അടയ്ക്ക നിലവിൽ ഇന്ത്യൻ വിപണികൾ കൈയടക്കിയിട്ടുണ്ട്. പാൻമസാല വ്യവസായികളെ ലക്ഷ്യമാക്കിയാണ് വിദേശ ചരക്ക് എത്തിക്കുന്നത്. ഇതിനിടയിൽ കാർഷിക മേഖലയിലെ പുതിയ ചരക്ക് ജനുവരിയിൽ കൂടുതലായി എത്തിയാൽ ഇറക്കുമതി അടയ്ക്കയ്ക്ക് അവർ വില കുറച്ച് വിറ്റഴിക്കാം. തേയില ശൈത്യകാലമായതിനാൽ തേയിലത്തോട്ടങ്ങൾ പലതും മഞ്ഞുവീഴ്ചയുടെ പിടിയിൽ. പ്രതികൂല കാലാവസ്ഥയിൽ കൊളുന്തു നുള്ള് പ്രതീക്ഷയ്ക്കൊത്ത് ഉയർത്താൻ തോട്ടം മേഖലയ്ക്കാവുന്നില്ല. കാലാവസ്ഥാ വ്യതിയാനം തേയിലയുടെ ഗുണനിലവാരത്തെയും ചെറിയ അളവിൽ ബാധിച്ചു. ഉത്പാദനത്തിലെ കുറവു മൂലം ലേലത്തിനുള്ള ചരക്ക് വരവിൽ മാറ്റം കണ്ടതിനിടയിൽ ക്രിസ്മസ്‐ശൈത്യകാല ഡിമാൻഡ് പുത്തൻ ഉണർവ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് വലിയോരു വിഭാഗം ഉത്പാദകർ. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലകേന്ദ്രത്തിൽ സജീവമാണ്. ഏഷ്യൻ രാജ്യങ്ങളിൽനിന്നു സിഐഎസിൽ ആവശ്യകാരുണ്ട്. ഇറാനും ഇറാക്കും ഇന്ത്യൻ തേയിലയിൽ താത്പര്യം നിലനിർത്തി. യുദ്ധം തുടരുന്നതിനാൽ യുക്രെയിൻ, റഷ്യ, ഇസ്രയേൽ മേഖലയിൽ നിന്നുള്ള ഓർഡറുകൾ പതിവിലും അൽപ്പം കുറഞ്ഞു. ലീഫ്, ഡസ്റ്റ് ഇനങ്ങളുടെ വിലകൾ മാസമധ്യത്തോടെ മെച്ചപ്പെടാൻ സാധ്യത. ഓർത്തഡോക്സ് ലേലത്തിൽ രണ്ടു ലക്ഷം കിലോയും പൊടി തേയില വിഭാഗത്തിൽ ഏകദേശം ഏഴേമുക്കാൽ ലക്ഷം കിലോ സിറ്റിസിയും വില്പനയ്ക്ക് വന്നു.
ജാതി ജാതിക്ക വിപണി മധ്യവർത്തികളുടെ പിടിയിൽ. ഉത്പന്ന വിലയിൽ പിന്നിട്ടവാരം നേരിയ ഉണർവ് കണ്ടെങ്കിലും ഇത് കുതിച്ചുചാട്ടത്തിന് വഴി ഒരുക്കില്ലെന്നാണ് സൂചന. ക്രിസ്മസ് അടുത്തിനാൽ സാന്പത്തിക ആവശ്യങ്ങൾക്കായി ഒരു വിഭാഗം കർഷകർ വിപണിയിലേക്ക് തിരിയും. അവരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ അരങ്ങേറുന്നു. പുതിയ ചരക്കിനായി മാർച്ച്‐ ഏപ്രിൽ വരെ കാത്തിരിക്കണം. ഏലക്ക ലേലത്തിൽ ഏലക്ക ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാർക്ക് ഒപ്പം കയറ്റുമതിക്കാരും ഉത്സാഹിച്ചെങ്കിലും പ്രതീക്ഷിച്ചപോലെ ഒരു കുതിച്ചു ചാട്ടം ദൃശ്യമായില്ല. ക്രിസ്മസ് ഡിമാൻഡ് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷ ഉത്പാദകർ നിലനിർത്തി. മികച്ചയിനങ്ങൾ ഒരവസരത്തിൽ 2,821 രൂപ വരെ മുന്നേറി. കുരുമുളക് കുരുമുളക് വിലയിൽ കാര്യമായ മാറ്റമില്ല. സീസൺ അടുത്തതോടെ വാങ്ങലുകാർ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണ്. ഇതിനിടയിൽ തെക്കൻ കേരളത്തിൽ നിന്നുള്ള മൂപ്പു കുറഞ്ഞ മുളകിന്റെ ലഭ്യതയും അവർ വിലയിരുത്തുന്നുണ്ട്. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 59,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകു വില ടണ്ണിന് 7750 ഡോളർ. റബർ രാജ്യാന്തര റബറിൽ നിന്നുള്ള പ്രതികൂല വാർത്തകൾ തിരിച്ചടിയായി. ജാപ്പനീസ് എക്സ്ചേഞ്ചിലേയും ചൈന, സിംഗപ്പൂർ റബർ അവധി വിപണികളിലെയും മാന്ദ്യം അതേ വേഗത്തിൽ ബാങ്കോക്കിൽ പ്രതിഫലിച്ചതു കണ്ട് ഇന്ത്യൻ ടയർ നിർമാതാക്കൾ ഷീറ്റ് വില കിലോ 151 രൂപയായി കുറച്ചു. വൻകിടക്കാരുടെ നീക്കത്തിനിടയിൽ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ 150.50 രൂപയിൽനിന്നു 148 രൂപയാക്കി. കാലാവസ്ഥ അനുകൂലമായതിനാൽ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിംഗ് സജീവം. സ്വർണം ആഭരണ കേന്ദ്രങ്ങളിൽ പവൻ സർവകാല റിക്കാർഡിൽ തിളങ്ങി. പവന് 45,680 രൂപയിൽനിന്നു ഒക്ടോബറിൽ രേഖപ്പെടുത്തിയ 45,920ലെ റിക്കാർഡ് പഴകഥയാക്കി 46,480ലേക്ക് വാരമധ്യം ഉയർന്നു. ഇതിനു ശേഷം അല്പം തളർന്ന പവൻ ശനിയാഴ്ച വൻ കുതിപ്പിലുടെ പുതിയ റിക്കാർഡായ 46,760 രൂപയായി.

Source link