ജെം ആന്‍ഡ് ജ്വല്ലറി ഷോ സമാപിച്ചു
കൊച്ചി: കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോയുടെ പതിനാറാം പതിപ്പ് (കെജിജെഎസ് 2023) അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ സമാപിച്ചു. ജ്വല്ലറി വ്യവസായത്തിലെ മികച്ച നേട്ടങ്ങള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങോടെയായിരുന്നു സമാപനം. സിനിമാ താരങ്ങളായ നരേനും വീണ നന്ദകുമാറും അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെജിജെഎസ് ഡയറക്ടര്‍മാരായ പി. വി. ജോസ്, സുമേഷ് വധേര, ക്രാന്തി നാഗ്വേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 14 വിഭാഗങ്ങളിലെ മികവിന് അവാര്‍ഡ് നല്കി. മികച്ച കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) കമ്പനിയായി കിസ്ന ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി, ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ജ്വല്ലറി ആയി കല്യാണ്‍ ജ്വല്ലേഴ്സ് ലിമിറ്റഡ്, ’ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജ്വല്ലറി (ഫോബ്സ് 2023 ) ആയി ജോയ് ആലുക്കാസ് എന്നിവ അവാര്‍ഡ് കരസ്ഥമാക്കി.
സ്വർണം, വജ്രം, പ്ലാറ്റിനം, വെള്ളി , അനുബന്ധ വസ്തുക്കള്‍, നൂതന ജ്വല്ലറി ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുടെ 200 സ്റ്റാളുകളാണ് എക്സ്പോയില്‍ ഒരുക്കിയത്. രാജ്യമൊട്ടുക്കുമുള്ള ആഭരണ നിർമാതാക്കളും ആര്‍ട്ടിസാന്‍സും വ്യാപാരികളും കയറ്റുമതിക്കാരും ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്ധരും മേളയില്‍ പങ്കെടുത്തു.

Source link