SPORTS

ബ്ലാ​സ്റ്റേ​ഴ്സ് വീ​ണു


മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്കു തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് 0-1ന് ​എ​ഫ്സി ഗോ​വ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ റൗ​ളി​ൻ ബോ​ർ​ഗ​സി​ന്‍റെ (45+1’) വ​ക​യാ​യി​രു​ന്നു ഗോ​വ​യു​ടെ ജ​യം കു​റി​ച്ച ഗോ​ൾ. എ​ട്ട് കോ​ർ​ണ​ർ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ഗോ​ൾ​വ​ല കു​ലു​ക്കാ​ൻ കൊ​ന്പ​ന്മാ​ർ​ക്കു സാ​ധി​ച്ചി​ല്ല. അ​തേ​സ​മ​യം, ഷോ​ട്ടി​ലും (12-10), ഷോ​ട്ട് ഓ​ണ്‍ ടാ​ർ​ഗ​റ്റി​ലും (4-3) ഗോ​വ​ക്കാ​ർ മു​ന്നി​ട്ടു​നി​ന്നു. സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ടാം തോ​ൽ​വി​യാ​ണ്. ര​ണ്ട് തോ​ൽ​വി​യും എ​വേ പോ​രാ​ട്ട​ത്തി​ലാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ജ​യ​ത്തോ​ടെ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ 19 പോ​യി​ന്‍റു​മാ​യി എ​ഫ്സി ഗോ​വ ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.

ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ 17 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാ​മ​തു​ണ്ട്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ 15 പോ​യി​ന്‍റു​ള്ള മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്, അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ 11 പോ​യി​ന്‍റു​ള്ള മും​ബൈ സി​റ്റി എ​ഫ്സി എ​ന്നി​വ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ടാം സ്ഥാ​ന​ത്തി​നു വെ​ല്ലു​വി​ളി​യാ​യി പി​ന്നാ​ലെ​യു​ണ്ട്. ഒ​ഡീ​ഷയ്ക്ക് ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ 13 പോ​യി​ന്‍റു​ണ്ടെ​ന്ന​തും മ​ഞ്ഞ​പ്പ​ട​യു​ടെ പ്ലേ ​ഓ​ഫ് മോ​ഹ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്.


Source link

Related Articles

Back to top button