CINEMA
ചൈനയിൽ നിന്നും ധ്യാന്‍ കിട്ടിയ ട്രോഫി; ‘ചീനട്രോഫി’ ട്രെയിലർ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ രസകരമായ ട്രെയിലർ എത്തി. ഹോട്ടൽ ഉടമയായി ധ്യാൻ എത്തുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയാണ് നായിക.
ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന് കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രമാണ് ‘ചീനട്രോഫി’.
പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.
കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് അണിമയാണ്. എഡിറ്റിങ്: രഞ്ജൻ എബ്രഹാം.
English Summary:
Watch Cheena Trophy Trailer
Source link