ഇന്ത്യൻ വംശജനെ വധിക്കാൻ ശ്രമം; ഖലിസ്ഥാൻ വാദികൾക്ക് ജയിൽശിക്ഷ
വെല്ലിംഗ്ടൺ: ഇന്ത്യൻ വംശജനായ റേഡിയോ അവതാരകൻ ഹാർനെക് സിംഗിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു ഖലിസ്ഥാൻ തീവ്രവാദികൾക്ക് ന്യൂസിലൻഡിൽ തടവുശിക്ഷ. സർവ്ജീത് സിദ്ദു (27), സുഖ്പ്രീത് സിംഗ് (44), പേരു പുറത്തുവിട്ടിട്ടില്ലാത്ത നാൽപ്പത്തെട്ടുകാരൻ എന്നിവർക്ക് പതിമൂന്നര വർഷം വരെയുള്ള തടവാണ് ലഭിച്ചത്. ഖലിസ്ഥാൻ ആശയങ്ങളെ പരസ്യമായി എതിർത്തിരുന്ന ഹാർനെക് സിംഗിനെ 2020 ഡിസംബർ 23നാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. 40തിലധികം തവണ കുത്തേറ്റ ഹാർനെക് സിംഗിന് 350തിലധികം തുന്നിക്കെട്ടൽ വേണ്ടിവന്നു.
നാൽപ്പത്തെട്ടുകാരനാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇയാൾ ആക്രമണത്തിൽ പങ്കെടുത്തിരുന്നില്ല. ഖലിസ്ഥാൻ ആശയങ്ങളെ എതിർത്തതിന്റെ പേരിലാണ് ഹാർനെക് സിംഗ് ആക്രമണം നേരിട്ടതെന്ന് കോടതി കണ്ടെത്തി.
Source link