ന്യൂ​​സി​​ല​​ൻ​​ ഡി​​നെ​​തി​​രേ ബംഗ്ലാദേശിന് ച​​രി​​ത്ര ജ​​യം


സി​​ൽ​​ഹെ​​റ്റ്: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ച​​രി​​ത്ര ജ​​യം കു​​റി​​ച്ച് ബം​​ഗ്ലാ​​ദേ​​ശ്. ര​​ണ്ട് മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ 150 റ​​ണ്‍​സി​​ന്‍റെ ജ​​യം കു​​റി​​ച്ച് ക​​ടു​​വ​​ക​​ൾ ച​​രി​​ത്രം കു​​റി​​ച്ചു. സ്വ​​ന്തം മ​​ണ്ണി​​ൽ കി​​വീ​​സി​​നെ​​തി​​രേ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​ദ്യ ജ​​യ​​മാ​​ണി​​ത്. ടെ​​സ്റ്റ് ച​​രി​​ത്ര​​ത്തി​​ൽ ക​​ടു​​വ​​ക​​ൾ കി​​വി​​ക​​ൾ​​ക്കെ​​തി​​രേ നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് ജ​​യ​​വും. സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് 310, 338. ന്യൂ​​സി​​ല​​ൻ​​ഡ് 317, 181. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ നാ​​ലും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ആ​​റും വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ തൈ​​ജു​​ൾ ഇ​​സ്‌​ലാ​​മാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. 332 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ക്രീ​​സി​​ലെ​​ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡ് നാ​​ലാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ​​ത്ത​​ന്നെ തോ​​ൽ​​വി മു​​ന്നി​​ൽ ക​​ണ്ടി​​രു​​ന്നു. ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 113 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ അ​​ഞ്ചാം​​ദി​​നം ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച കി​​വീ​​സി​​നെ 181ൽ ​​ക​​ടു​​വ​​ക​​ൾ ക​​ടി​​ച്ചു​​കീ​​റി വീ​​ഴ്ത്തി.

ഇ​​തോ​​ടെ, ന​​ജ്മു​​ൾ ഹു​​സൈ​​ൻ ഷാ​​ന്‍റൊ​​യ്ക്ക് ക്യാ​​പ്റ്റ​​നാ​​യു​​ള്ള ആ​​ദ്യ ടെ​​സ്റ്റി​​ൽ ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചു. ക്യാ​​പ്റ്റ​​ൻ​​സി അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ ബാ​​റ്റ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡും ഷാ​​ന്‍റൊ സ്വ​​ന്ത​​മാ​​ക്കി. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 105 റ​​ണ്‍​സ് ഷാ​​ന്‍റൊ നേ​​ടി​​യി​​രു​​ന്നു. ബം​​ഗ്ല ര​​ണ്ടാ​​മ​​ത് കി​​വീ​​സി​​ന് എ​​തി​​രാ​​യ ച​​രി​​ത്ര ജ​​യ​​ത്തോ​​ടെ ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തും ബം​​ഗ്ലാ​​ദേ​​ശ് എ​​ത്തി. പാ​​ക്കി​​സ്ഥാ​​നാ​​ണ് ഒ​​ന്നാ​​മ​​ത്. പാ​​ക്കി​​സ്ഥാ​​നും ബം​​ഗ്ലാ​​ദേ​​ശി​​നും പോ​​യി​​ന്‍റ് ശ​​ത​​മാ​​നം 100 ആ​​ണ്. 66.67 പോ​​യി​​ന്‍റ് ശ​​ത​​മാ​​ന​​വു​​മാ​​യി ഇ​​ന്ത്യ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. ഓ​​സ്ട്രേ​​ലി​​യ​​യാ​​ണ് (30.00) നാ​​ലാ​​മ​​ത്.


Source link

Exit mobile version