ദുബായ്: ഹിമാലയത്തിൽ വലിയ തോതിൽ മഞ്ഞുമലകൾ ഉരുകുന്നത് ദുരന്തസാധ്യതയെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 240 ദശലക്ഷം ആളുകൾ ഹിമാലയങ്ങളെയും ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കുന്ന സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ 10 പ്രധാന നദികളെയും ആശ്രയിക്കുന്നു. നേപ്പാളിന്റെ മൂന്നിലൊന്ന് മഞ്ഞുപാളികൾ വെറും 30 വർഷത്തിനുള്ളിൽ അപ്രത്യക്ഷമായി. ഇത് ഹരിതഗൃഹ വാതക മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പ് (കോപ് 28) ഇക്കാര്യത്തിൽ പ്രതികരിക്കണം. ഇതിനായി വികസിത രാജ്യങ്ങൾ 100 ബില്യണ്‍ ഡോളർ സഹായം നൽകണം- അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഉൾപ്പെടെ വിവിധ രാഷ്ട്രത്തലവന്മാരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബർ അവസാനം അന്റോണിയോ ഗുട്ടെറസ് എവറസ്റ്റ് സന്ദർശിക്കാൻ നേപ്പാളിൽ എത്തിയിരുന്നു.
Source link