SPORTS

ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ അ​​ഞ്ചാം ട്വ​​ന്‍റി-20 ഇ​​ന്ന്


ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഇ​​ന്ന് ബം​​ഗ​​ളൂ​​രു​​വി​​ൽ. നാ​​ലാം മ​​ത്സ​​ര​​ത്തി​​ൽ 20 റ​​ണ്‍​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ പ​​ര​​ന്പ​​ര ഇ​​തി​​നോ​​ട​​കം ഉ​​റ​​പ്പി​​ച്ചു. സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലെ ആ​​ദ്യ പ​​ര​​ന്പ​​ര​​ത​​ന്നെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ടീം ​​ഇ​​ന്ത്യ​​ക്കു സാ​​ധി​​ച്ചു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഇ​​രു​​ടീ​​മും മു​​ൻ​​നി​​ര താ​​ര​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ലാ​​ണ് ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ജ​​യി​​ച്ച് ഇ​​ന്ത്യ 4-1ന് ​​ട്രോ​​ഫി കൈ​​ക്ക​​ലാ​​ക്കു​​മോ? അ​​തോ പോ​​രാ​​ട്ടം ഇ​​നി​​യും ബാ​​ക്കി​​യു​​ണ്ടെ​​ന്നു വ്യ​​ക്ത​​മാ​​ക്കി ജ​​യ​​ത്തോ​​ടെ ഓ​​സ്ട്രേ​​ലി​​യ 3-2ന് ​​പ​​ര​​ന്പ​​ര അ​​വ​​സാ​​നി​​പ്പി​​ക്കു​​മോ എ​​ന്ന​​താ​​ണ് ഇ​​ന്ന​​റി​​യേ​​ണ്ട​​ത്. ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് തു​​ട​​ക്ക​​മാ​​ണ് ഇ​​ന്ത്യ​​ൻ ബാ​​റ്റിം​​ഗി​​ന്‍റെ അ​​ടി​​ത്ത​​റ. എ​​ന്നാ​​ൽ, ഇ​​തു​​വ​​രെ പ​​വ​​ർ​​പ്ലേ​​യ്ക്ക് പു​​റ​​ത്തേ​​ക്ക് ക​​ളി​​ക്കാ​​ൻ ജ​​യ്സ്വാ​​ളി​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ല. നാ​​ലാം ട്വ​​ന്‍റി-20​​യി​​ൽ നാ​​ലു മാ​​റ്റ​​ങ്ങ​​ളു​​മാ​​യി ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ ഇ​​ന്നും ചി​​ല അ​​ഴി​​ച്ചു​​പ​​ണി ന​​ട​​ത്തി​​യേ​​ക്കും. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റി​​ന് അ​​വ​​സ​​രം ന​​ൽ​​കു​​ക​​യാ​​യി​​രി​​ക്കും അ​​തി​​ൽ പ്ര​​ധാ​​നം.

ച​​രി​​ത്ര ഇ​​ന്ത്യ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ജ​​യം എ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി ഇ​​ന്ത്യ. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​​ൽ 20 റ​​ണ്‍​സ് ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ലെ​​ത്തി​​യ​​ത്. രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ 136-ാം ജ​​യ​​മാ​​യി​​രു​​ന്നു. 135 ജ​​യം നേ​​ടി​​യ പാ​​ക്കി​​സ്ഥാ​​നെ​​യാ​​ണ് ഇ​​ന്ത്യ പി​​ന്ത​​ള്ളി​​യ​​ത്. 213 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ 136 ജ​​യം. 226 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ 135 ജ​​യം നേ​​ടി​​യ​​ത്. 200 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 102 ജ​​യ​​മു​​ള്ള ന്യൂ​​സി​​ല​​ൻ​​ഡാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ഈ ​​മൂ​​ന്ന് ടീ​​മു​​ക​​ൾ​​ക്കു മാ​​ത്ര​​മേ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ 100ൽ ​​അ​​ധി​​കം ജ​​യം അ​​വ​​കാ​​ശ​​പ്പെ​​ടാ​​നു​​ള്ളൂ.


Source link

Related Articles

Back to top button