ഉയരങ്ങള്‍ കീഴടക്കി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,845 രൂപയും പവന് 46,760 രൂപയുമായി. വന്‍കിട നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ വിറ്റഴിക്കാതെ തുടരുന്നതാണ് സ്വര്‍ണവിലയിലെ വന്‍ കുതിപ്പിനു കാരണം. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും സ്വര്‍ണവില കുതിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇന്ന് ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെ അമ്പതിനായിരം രൂപയ്ക്കു മുകളില്‍ മുടക്കേണ്ടിവരും.
അന്താരാഷ്ട്ര സ്വര്‍ണവില 2072.12 ഡോളറും രൂപയുടെ വിനിമയനിരക്ക് 83.35 ലുമാണ്. നവംബര്‍ 29ലെ റിക്കാര്‍ഡാണ് ഇന്നലെ തകര്‍ത്തത്. അന്ന് ഗ്രാമിന് 5,810 രൂപയും പവന് 46,480 രൂപയും എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണിയില്‍ ചാഞ്ചാട്ടമായിരുന്നു രേഖപ്പെടുത്തിയത്. 2077 ഡോളറാണ് അന്താരാഷ്ട്ര തലത്തിലെ ഉയര്‍ന്ന റിക്കാര്‍ഡ് വില. 2080 ഡോളര്‍ മറികടന്നാല്‍ 2150 ഡോളര്‍ വരെ പോകുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ വരുന്നത്.

Source link