ടെക്സസ്: ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല അതിനൂതന സൈബർട്രക്കിന്റെ വില്പന ആരംഭിച്ചു. കന്പനിയുടെ സിഇഒ ഇലോണ്‍ മസ്കാണ് ആദ്യ ഡെലിവറി നിർവഹിച്ചത്. റെഡ്ഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയൻ, ട്രൗസ്ഡേൽ വെൻച്വേ ഴ്സ് സ്ഥാപകൻ ഫിലിപ് സരോഫിം എന്നിവർ ആദ്യ ഡെലിവറി ലഭിച്ചവരിൽ ഉൾപ്പെടുന്നു. 60,990 ഡോളറാണ് (ഏകദേശം 50 ലക്ഷം രൂപ) ബേസ് മോഡൽ സൈബർട്രക്കിന്റെ വില. ഉയർന്ന മോഡലിന് ഒരു ലക്ഷം ഡോളറും (ഏകദേശം 84 ലക്ഷം രൂപ). വെടിയുണ്ട തടുക്കും വാഹനം അവതരിപ്പിച്ച് നാലു വർഷത്തിനും മസ്ക് വാഹനത്തിന്റെ ആശയം പങ്കുവച്ച് ആറു വർഷത്തിനും ശേഷമാണ് ടെക്സസിലെ ഫാക്ടറിയിൽനിന്നു സൈബർട്രക്ക് പുറത്തിറക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനമായ സൈബർട്രക്കിന് ഇതിനകം 10 ലക്ഷത്തിലധികം പ്രീ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. നിലവിൽ ബുക്ക് ചെയ്തവർക്കു മുഴുവൻ വാഹനം നൽകാൻ ഏകദേശം അഞ്ചു വർഷമെടുക്കുമെന്നാണു വിലയിരുത്തൽ. പ്രതിവർഷം 1.25 ലക്ഷം യൂണിറ്റ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് നിർമിക്കാനാണ് ടെസ്ല ഉദ്ദേശിക്കുന്നത്. ഇത് ഭാവിയിൽ 2.50 ലക്ഷം യൂണിറ്റായി ഉയർത്താനും പദ്ധതിയുണ്ട്. ടെസ്ല പുറത്തുവിട്ട വിവരമനുസരിച്ച് മൂന്നു വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ, ട്രൈ മോട്ടോർ സൈബർ ബീസ്റ്റ് എന്നിവയാണ് ഈ വേരിയന്റുകൾ. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റിനാണു കൂടുതൽ വില. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കുമെങ്കിലും രണ്ടു വർഷത്തിനുശേഷമേ ഡെലിവറി ലഭിക്കൂ. സൈബർട്രക്ക് ബുക്കിംഗ് ട്രാക്കർ നൽകുന്ന കണക്കനുസരിച്ച്, 48 ശതമാനം ബുക്കിംഗുകൾ മിഡ് ലെവൽ ഡ്യുവൽ മോട്ടോർ വേരിയന്റിനും 44.5 ശതമാനം സൈബർ ബീസ്റ്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ പതിപ്പിനുമാണ്.
ഹെവിയാണ്! ഹെവി-ഡ്യൂട്ടി സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഘടനയുള്ള വാഹനമാണു സൈബർ ട്രക്ക്. വാഹനത്തിന്റെ മൊത്തഭാരം 3.1 ടണ്ണാണ്. അതുകൊണ്ടുതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ ഉടൻ സൈബർട്രക്ക് എത്താനിടയില്ലെന്നും റിപ്പോർട്ടുകളുണ്ട്. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് സെൻസർ സംവിധാനത്തിന്റെ സഹായത്തോടെ സ്വയം പ്രവർത്തിക്കും. കാബിനിൽ 17 ഇഞ്ച് ടച്ച് സ്ക്രീനുള്ള വാഹനത്തിൽ ആറു പേർക്കു സഞ്ചരിക്കാം. പിൻസീറ്റ് യാത്രക്കാർക്കായി 9.4 ഇഞ്ച് ടച്ച് സ്ക്രീനുണ്ട്. വെറും 2.9 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന വാഹനത്തിന്, സിംഗിൾ ചാർജിൽ 547 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണു കന്പനിയുടെ വാഗ്ദാനം. വേരിയന്റിന് അനുസരിച്ച് ഇതു വ്യത്യാസപ്പെടും. ബോണ്ടിന്റെ ബന്ധു 1977ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് സിനിമയായ ‘ദി സ്പൈ ഹൂ ലവ്ഡ് മീ’ എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള അന്തർവാഹിനി കാറിൽനിന്നു ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടതാണു സൈബർട്രക്ക്. ലോട്ടസ് എസ്പ്രിറ്റ് എന്ന കാറിന്റെ മോഡിഫൈഡ് വേർഷനാണ് സിനിമയിൽ ഉപയോഗിച്ചത്. 1976 മുതൽ 2004 വരെ ലോട്ടസ് എസ്പ്രിറ്റ് നിർമിച്ചിരുന്നു.

Source link