WORLD

ഇറ്റലിയിലെ ‘ചെരിഞ്ഞ ടവര്‍’ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം


ബോളോഗ്ന: പ്രശസ്തമായ പിസ ഗോപുരത്തിന് സമാനമായ ഇറ്റലിയിലെ ചെരിഞ്ഞ ടവര്‍ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. ബോളോഗ്ന നഗരത്തിലാണ് ഗരിസെന്‍ഡ ടവര്‍ സ്ഥിതി ചെയ്യുന്നത്. നാലുഡിഗ്രിയോളം ചെരിവാണ് ഈ ടവറിനുള്ളത്. പിസ ഗോപുരത്തിന്റെ ചെരിവ് അഞ്ച് ഡിഗ്രിയാണ്. 12-ാം നൂറ്റാണ്ടിലാണ് ഗരിസെന്‍ഡ ടവര്‍ നിര്‍മിച്ചത്. ടവര്‍ ഇടിഞ്ഞുവീഴുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി അധികൃതര്‍ ചുറ്റും വലിയൊരു സുരക്ഷാമതില്‍ പണിയുന്നുണ്ട്. ടവര്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും സിറ്റി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.


Source link

Related Articles

Back to top button