WORLD
ഉത്തരകൊറിയക്ക്മേല്‍ ചാരക്കണ്ണുകള്‍; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ
സിയോള്‍: ദക്ഷിണകൊറിയ ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. വെള്ളിയാഴ്ച വാന്‍ഡെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കഴിഞ്ഞയാഴ്ച റഷ്യയുടെ പിന്തുണയോടെ ഉത്തരകൊറിയ തങ്ങളുടെ ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം മൂന്നാമത്തെ ശ്രമത്തിലാണ് ദൗത്യം വിജയം കണ്ടത്. കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ഉത്തരകൊറിയയ്ക്ക് പദ്ധതിയുണ്ട്.
Source link