ഗ്ലാമർ മേക്കോവറുമായി അഞ്ജു കുര്യൻ; ചിത്രങ്ങൾ

നടി അഞ്ജു കുര്യന്റെ സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇടയില്‍ ശ്രദ്ധനേടിയ അഞ്ജുവിന്റെ ഈ മേക്കോവർ കണ്ട പ്രേക്ഷകർക്കും അദ്ഭുതം. പലർക്കും ഇത് അഞ്ജുവാണെന്ന് തിരിച്ചറിയാനാകുന്നില്ല എന്നതാണ് രസകരമായ കാര്യം. 

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു. മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. 

തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 

2017 ൽ ചെന്നൈ ടു സിംഗപ്പൂർ എന്ന തമിഴ് സിനിമയിൽ നായികയായി. 2018ൽ ഇദം ജഗദ് എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം.

തമിഴിലും മലയാളത്തിലുമായി ചില ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വിഡിയോകളിലും അഞ്ജു കൂര്യൻ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ ആണ് അഞ്ജുവിന്റെ അവസാന മലയാള ചിത്രം.

English Summary:
Anju Kurian stylish photoshoot


Source link
Exit mobile version