Site icon onlinekeralanews.com

ഓപ്പറേഷൻ സിന്ദൂറിലും ചൈന അതിർത്തിയിലും ഇന്ത്യയ്‌ക്ക് തുണയായവ, അമേരിക്കയ്‌ക്ക് നേരെ ഇറാൻ പ്രയോഗിക്കുന്നതും ഇതേ ആയുധം


ഇസ്രയേലിനും അമേരിക്കയുടെ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ സൈനിക ആക്രമണം തുടരുകയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ അറബ് രാജ്യങ്ങളോട് മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യാൻ പ്രസ്‌താവന നടത്തിയ ശേഷവും ആക്രമണങ്ങൾക്ക് കുറവില്ല. ആണവായുധങ്ങൾ കൈവശമുള്ള അമേരിക്കയ്‌ക്കും ലോകത്തിലെ മികച്ച ആയുധശേഖരമുള്ള ഇസ്രയേലിനും ഇറാനെ നിലയ്‌ക്ക് നിർത്താൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരുന്നുണ്ട്.ഇതിന് പ്രധാന കാരണം അവരുടെ ഡ്രോൺ,​ മിസൈൽ ശേഖരമാണ്. പശ്ചിമേഷ്യ ഭാഗത്ത് ഏറ്റവുമധികം വൈവിദ്ധ്യമാർന്ന മിസൈലുകൾ നിർമ്മിച്ച രാജ്യമാണ് ഇറാൻ. വർഷം 6000ത്തോളം മിസൈലുകൾ ഇവർ നിർമ്മിക്കുന്നുണ്ട്. ഇതോടൊപ്പം ഒറ്റതവണ ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ നിർമ്മാണത്തിലും ഇവ‌‌ർ വൈവിദ്ധ്യം പുലർത്തുന്നുണ്ട്. ഇറാന്റെ ഷഹീദ് ഡ്രോണുകൾ അമേരിക്കയ്‌ക്ക് വരുത്തിവയ്‌ക്കുന്ന സാമ്പത്തിക നഷ്‌ടം ഭീമമാണ്.


Source link

Exit mobile version