പുറകെ ഓടും സാറേ, ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്: അഭിനന്ദിച്ച് കൃഷ്ണ പ്രഭ

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണ പ്രഭ. നേരത്തെ കാണാതായ കുട്ടിയെ കണ്ടുകിട്ടിയപ്പോൾ പൊലീസിനെ അഭിനന്ദിച്ചെത്തിയ കൃഷ്ണ പ്രഭയ്ക്കു നേരെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിനെ പ്രശംസിച്ച് വീണ്ടും നടി എത്തിയത്.
‘‘കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു..

“നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..” ഒരിക്കൽ കൂടി കേരള പൊലീസിന് സല്യൂട്ട്.’’–കൃഷ്ണ പ്രഭയുടെ വാക്കുകൾ.
കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ പുളിയറയിൽ വച്ചാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്.  നവംബർ 27നു വൈകിട്ടാണു വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

English Summary:
Krishna Prabha Appreciate Kerala Police


Source link
Exit mobile version