മുംബൈ: ഇന്ത്യ എയ്ക്കെതിരേയുള്ള രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ഇംഗ്ലണ്ട് എ വനിതാ ടീമിനു നാലു വിക്കറ്റ് ജയം. സ്കോർ: ഇന്ത്യ എ 148/9 (20), ഇംഗ്ലണ്ട് എ 151/6 (18.5). ഇതോടെ മൂന്നു മത്സരങ്ങളുടെ പരന്പര ഒപ്പത്തിനൊപ്പമായി. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയെ കനിഹ അഹുജ (27), എ. ഗോയൽ (26), ഉമ ചേത്രി (26), ദിഷാ കസത് (20) എന്നിവരുടെ പ്രകടനമാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്. ഗ്രേസ് സിറിവെൻസ് (39), ഇസി വോംഗ് (35*) മെയിയ ബൗച്ചിയർ (27) എന്നിവരുട പ്രകടനത്തിലൂടെ ഇംഗ്ലണ്ട് ജയത്തിലെത്തി.
Source link