കിവീസ് തോൽവിയിലേക്ക്
സിൽഹെത്( ബംഗ്ലാദേശ്): ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡ് തോൽവിയിലേക്ക്. മൂന്നു വിക്കറ്റുകൾ ശേഷിക്കേ കിവീസ് 219 റണ്‍സ് പിന്നിലാണ്. നാലാം ദിവസം കളി നിർത്തുന്പോൾ ന്യൂസിലൻഡ് ഏഴു വിക്കറ്റിന് 113 റണ്‍സ് എന്ന നിലയിലാണ്. ഡാരൽ മിച്ചലും (44), ഇഷ് സോധിയും (7) ആണ് ക്രീസിൽ. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 338 റണ്‍സ് എടുത്തിരുന്നു.
നാലു വിക്കറ്റ് വീഴ്ത്തിയ തയ്ജുൾ ഇസ്ലാമാണ് കിവീനെ നാലാം ദിവസം തകർത്തത്. ഇതോടെ രണ്ട് ഇന്നിംഗ്സിലുമായി തയ്ജുളിന് എട്ട് വിക്കറ്റായി. സ്കോർ: ബംഗ്ലാദേശ് 310, 338. ന്യൂസിലൻഡ് 317, 113/7.
Source link