SPORTS

അ​​നാ​​ദ​​ര​​വ് അ​​ല്ല: മി​​ച്ച​​ൽ മാ​​ർ​​ഷ്


സി​​ഡ്നി: ഐ​​സി​​സി 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷം അ​​തി​​ന്‍റെ മു​​ക​​ളി​​ൽ കാ​​ൽ​​വ​​ച്ചു​​ള്ള ഓ​​സീ​​സ് ഓ​​ൾ​​റൗ​​ണ്ട​​ർ മി​​ച്ച​​ൽ മാ​​ർ​​ഷി​​ന്‍റെ ചി​​ത്രം ഇ​​ന്ത്യ വൈ​​കാ​​രി​​ക​​മാ​​യാ​​ണ് ഏ​​റ്റെ​​ടു​​ത്ത​​ത്. ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഓ​​സീ​​സി​​ന്‍റെ ലോ​​ക​​ക​​പ്പ് ട്രോ​​ഫി നേ​​ട്ടം. ലോ​​ക​​ക​​പ്പ് ട്രോ​​ഫി​​യോ​​ട് അ​​നാ​​ദ​​ര​​വ് കാ​​ണി​​ച്ചെ​​ന്ന ത​​ര​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​യി​​ൽ സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​താ​​ദ്യ​​മാ​​യി പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി മി​​ച്ച​​ൽ മാ​​ർ​​ഷ് എ​​ത്തി.

‘ലോ​​ക​​ക​​പ്പ് ട്രോ​​ഫി​​യോ​​ടു​​ള്ള അ​​നാ​​ദ​​ര​​വ് മൂ​​ല​​മ​​ല്ല അ​​ത്ത​​ര​​ത്തി​​ൽ ഒ​​രു ഫോ​​ട്ടോ​​യ്ക്ക് പോ​​സ് ചെ​​യ്ത​​ത്. സം​​ഭ​​വം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ച​​ർ​​ച്ച​​യ്ക്ക് വി​​ധേ​​യ​​മാ​​യെ​​ന്നു കേ​​ട്ടു, അ​​തും എ​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ പെ​​ട്ടി​​ല്ല’- മി​​ച്ച​​ൽ മാ​​ർ​​ഷ് പ​​റ​​ഞ്ഞു.


Source link

Related Articles

Back to top button