ക്യാപ്റ്റൻ ബാലൻ ഓർമയായി


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ടീം ​​​​മു​​​​ൻ ക്യാ​​​​പ്റ്റ​​​​നും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഡി​​​​ടി​​​​ഒ​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന ജി. ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ​​​​നാ​​​​യ​​​​ർ (91) അ​​​​ന്ത​​​​രി​​​​ച്ചു. 1956മു​​​​ത​​​​ൽ 62 വ​​​​രെ കേ​​​​ര​​​​ള ടീ​​​​മി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​നാ​​​​യി​​​​രു​​​​ന്നു. സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ടീ​​​​മി​​​​ൽ പ​​​​ത്തു​​​​വ​​​​ർ​​​​ഷം ക​​​​ളി​​​​ച്ചു. ജി.​​​​വി.​​​​ രാ​​​​ജ ട്രോ​​​​ഫി ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ടീ​​​​മി​​​​നെ ന​​​​യി​​​​ച്ചു. സി​​​​ലോ​​​​ണി​​​​ലേ​​​​ക്ക് (ശ്രീ​​​​ല​​​​ങ്ക) പ​​​​ര്യ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ ടീ​​​​മി​​​​നെ ന​​​​യി​​​​ച്ച​​​​തും ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണ്. ക്യാ​പ്റ്റ​ൻ ബാ​ല​ൻ എ​ന്നാ​യി​രു​ന്നു ഈ ​പ്ര​തി​രോ​ധ​താ​രം അ​റി​യ​പ്പെ​ട്ട​ത്. ഭാ​​​​ര്യ: രാ​​​​ധ​​​​മ്മ (റി​​​​ട്ട. ലോ​​​​ക്ക​​​​ൽ ഫ​​​​ണ്ട് ഓ​​​​ഡി​​​​റ്റ്).


Source link

Exit mobile version