ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പും
മുംബൈ: നടപ്പു സാന്പത്തിക വർഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാനിരക്ക് ഉയർത്തി ബാങ്കിംഗ് ഭീമന്മാരായ ബാർക്ലെയ്സും സിറ്റി ഗ്രൂപ്പും. കഴിഞ്ഞ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ ഉയരം കൈവരിച്ച സാഹചര്യത്തിലാണു പുതിയ പ്രവചനം. സിറ്റി ഗ്രൂപ്പും ബാർക്ലെയ്സും മാർച്ചിൽ അവസാനിക്കുന്ന സാന്പത്തിക വർഷത്തിൽ 6.7 ശതമാനം വളർച്ചയാണ് ഇന്ത്യപ്രതീക്ഷിക്കുന്നത്. മുന്പ് ഇത് യഥാക്രമം 6.2 ശതമാനവും 6.3 ശതമാനവുമായിരുന്നു. നടപ്പു സാന്പത്തികവർഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 7.6 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച ഇന്ത്യൻ സാന്പത്തിക മേഖല കുറിച്ചതായാണു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. മുൻവർഷം സമാനപാദത്തിലെ വളർച്ചയായ 6.3 ശതമാനത്തേക്കാൾ കൂടുതലാണിത്. ഈ വർഷം രണ്ടാംപാദത്തിൽ ഇന്ത്യയുടെ ജിഡിപി 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. ഇതിനെ ബഹുദൂരം കവച്ചുവയ്ക്കാൻ ഇന്ത്യക്കു കഴിഞ്ഞു. നിർമാണ-ഖനന- ഉത്പാദന മേഖലകളുടെ മികച്ച പ്രകടനമാണു ജിഡിപി കുതിപ്പിനു കാരണമായത്. കാർഷിക മേഖലയുടെ വളർച്ചയിൽ ഇടിവുണ്ടായി. നടപ്പുവർഷം ആദ്യപാദമായ ഏപ്രിൽ-ജൂണിലെ 7.8 ശതമാനത്തെ അപേക്ഷിച്ച് കഴിഞ്ഞപാദത്തിൽ വളർച്ച കുറഞ്ഞു. നാലു പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയായിരുന്നു ഏപ്രിൽ-ജൂണിലേത്.
അതിവേഗം, ബഹുദൂരം ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സന്പദ്ഘടനയെന്ന പട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിർത്തി. നിരവധി പ്രമുഖ രാജ്യങ്ങൾ നെഗറ്റീവ് വളർച്ചയിലേക്കു കൂപ്പുകുത്തിയപ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. ചൈനയുടെ വളർച്ച 4.9 ശതമാനവും അമേരിക്കയുടേത് 5.3 ശതമാനവുമാണ്. രാജ്യത്തിന്റെ സുസ്ഥിര വളർച്ച ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുമെന്നാണു വിലയിരുത്തൽ. വളർച്ചാ പ്രവചനം (2023-24) പുതിയത്/പഴയത് ബാർക്ലെയ്സ് 6.7 6.3 സിറ്റി ഗ്രൂപ്പ് 6.7 6.2 ഡിബിഎസ് 6.8 6.4 നോമുറ 6.7 5.9 എസ്ബിഐ 7 6.7 കോട്ടക് 6.8 6.2 ഐസിആർഎ 6.2 6 എംകെ ഗ്ലോബൽ 6.6 5.7

Source link