ചുമടെടുത്ത് പാക് പട
കാൻബെറ: ക്രിക്കറ്റ് താരങ്ങളുടെ വരവും പോക്കും എല്ലാം വൻ അകന്പടിയോടെയാണെന്നതാണ് ലോക സത്യം. എന്നാൽ, അകന്പടിയൊന്നുമില്ലാതെ പാക്കിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം ഇന്നലെ ഓസ്ട്രേലിയയിലെ കാൻബെറയിൽ വിമാനമിറങ്ങി. മാത്രമല്ല, അവരവരുടെ ലഗേജുകൾ സ്വയം വാഹനത്തിൽ കയറ്റി ഹോട്ടലിലേക്ക് യാത്ര ചെയ്യേണ്ട ഗതികേടും വന്നു. പാക് കളിക്കാരെ സ്വീകരിക്കാൻ എംബസിയിൽനിന്നോ ആതിഥേയരായ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽനിന്നോ ആരുമെത്തിയില്ലെന്നതും ശ്രദ്ധേയം.
മൂന്ന് മത്സര ടെസ്റ്റ് പരന്പരയ്ക്കായാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയിൽ എത്തിയത്. 14 മുതൽ 18വരെ പെർത്തിലാണ് ഓസ്ട്രേലിയ x പാക്കിസ്ഥാൻ ആദ്യ ടെസ്റ്റ്.
Source link