Site icon onlinekeralanews.com

കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ബാരലിന് 100 ഡോളർ കടന്നു, രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്


മുംബയ്: പശ്ചിമേഷ്യൻ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര എണ്ണവില 100 ഡോളർ പിന്നിട്ടു. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് എണ്ണവില വർദ്ധിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 110 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിൽ വില. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരിവിപണിയിലും ഇന്ന് വൻ തകർച്ചയാണ് നേരിട്ടത്.ഇതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്‌ച രൂപ എക്കാലത്തെയും താഴ്‌ന്ന നിലയായ 92.31 രൂപയിലെത്തിയിരുന്നു. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.കഴിഞ്ഞ വെള്ളിയാഴ്‌ചയ്‌ക്ക് ശേഷം ക്രൂഡ് ഓയിൽ വിലയിൽ 28 ശതമാനം വർദ്ധനവാണുണ്ടായത്. 2022ലെ റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ പിന്നിടുന്നത്. അതേസമയം, രാജ്യാന്തര എണ്ണവിലയിലുണ്ടായ വർദ്ധനവിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരിക്കുകയാണ്.


Source link

Exit mobile version