സുബ്ബലക്ഷ്മിയുടെ പല്ലുകൾ പോയത് കൂടിയ പ്രായത്തിലല്ല, 35–ാം വയസ്സിൽ ഒരപകടത്തിൽ

മകൾ, മകളുടെ മകൾ, മകളുടെ മകളുടെ മകൾ… താര, സൗഭാഗ്യ, സുദർശന… അങ്ങനെ താനുൾപ്പെടെ നാലു തലമുറയുടെ സന്തോഷം നിറഞ്ഞ ആവോളം കണ്ടും അറിഞ്ഞുമാണു നടി സുബ്ബലക്ഷ്മി അമ്മാളുടെ മടക്കം.

സിനിമയിലേക്കുള്ള വരവ് 69–ാം വയസ്സിൽ. പല്ലു പൊഴിയുന്ന ആ പ്രായത്തിൽ സിനിമയിലെത്തിയ കഥ പറഞ്ഞു സിനിമകളിൽ കാണുന്ന അതേ ക്ലാസിക് ചിരി പുറത്തെടുത്തിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഈ മുത്തശ്ശി. പക്ഷേ പല്ലുകൾ പോയത് കൂടിയ പ്രായത്തിലല്ല, 35–ാം വയസ്സിൽ ഒരപകടത്തിൽ പെട്ടായിരുന്നു. വയ്പുപല്ലു വയ്ക്കാൻ ആ പ്രായത്തിലും തയാറായില്ല.

1936 ൽ തിരുനെൽവേലി പൊരുമേലിയിൽ രാമഭദ്രന്റെയും രാമലക്ഷ്മിയുടെയും മകളായാണു  ജനനം. സർ സിപിയായിരുന്നു അച്ഛനമ്മമാരുടെ വിവാഹത്തിനു മുൻകൈ എടുത്തത്. 30 പേർ തറവാട്ടിൽ പാട്ടുകാരായി ഉണ്ടായിരുന്നു. സ്വാഭാവികമായി സുബ്ബലക്ഷ്മിയും ഗായികയാകാമെന്നു വച്ചു. പക്ഷേ മനസ്സിലെ മോഹം നടിയാകണം എന്നായിരുന്നു. 

നടൻ സിദ്ദീഖ് ആണു നന്ദനത്തിലെ വേഷത്തിലേക്ക് സംവിധായകനായ രഞ്ജിത്തിനോട് ശുപാർശ ചെയ്തത്. നാട്ടിൻപുറത്തുകാരി മുത്തശ്ശിയായ ശേഷം രണ്ടാമത്തെ ചിത്രത്തിൽ ഫ്രോക്ക് ധരിച്ച ആംഗ്ലോ ഇന്ത്യൻ മുത്തശ്ശിയും–ചിത്രം ഗ്രാമഫോൺ.

കല്യാണരാമനാണ് ഏറെ പ്രശസ്തി നേടിക്കൊടുത്ത സിനിമ. മലയാളത്തിനു പുറമെ അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

English Summary:
Remembering Subbalakshmi Ammal Actress


Source link
Exit mobile version