ASTROLOGY

തീരുമാനമെടുക്കാൻ കഴിയാറില്ലേ? മനസ്സിന്റെ ധൈര്യക്കുറവിനു കാരണം ചന്ദ്രൻ

മനസ്സിനെ നിയന്ത്രിക്കുന്ന ഗ്രഹം ചന്ദ്രനാണ്. പൗർണമി നാളിലോ അതിനടുത്ത ദിവസങ്ങളിലോ ജനിച്ചവർക്ക് നല്ല ധൈര്യവും ഉറപ്പുമുള്ള മനസ്സുണ്ടാകും. അതേ സമയം കൃഷ്ണപക്ഷത്തിലോ അമാവാസിയോട് അടുത്ത ദിവസങ്ങളിലോ ജനിച്ചവർക്ക് വളരെ ലോലമനസ്സായിരിക്കും. അവർ ചഞ്ചലച്ചിത്തരുമാകും. മനസ്സിന് ധൈര്യക്കുറവ്, തീരുമാനമെടുക്കാൻ കഴിവില്ലായ്മ, മനക്ളേശം ഇതെല്ലാം ചന്ദ്രന്റെ ബലക്കുറവോ നീചസ്ഥിതിയോ കാരണമാണ് വരുന്നത്.

“കാരകഗ്രഹം ഭാവത്തിന് നാശം ചെയ്യും”എന്ന പ്രമാണം അനുസരിച്ച് ചന്ദ്രൻ ജാതകത്തിൽ മനസ്സിന്റെ സ്ഥാനമായ അഞ്ചാം ഭാവത്തിലാണെങ്കിൽ അവർക്ക് മനോവൈകല്യം പോലും ഉണ്ടാകാം .ചന്ദ്രൻ രോഗസ്ഥാനത്തായാൽ മനോരോഗങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. അത് ബലമില്ലാത്ത സ്ഥിതിയിലാണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ദോഷഫലങ്ങൾ കൂടുതലാവുകയും ചെയ്യും.

ശുഭഗ്രഹങ്ങളുമായി യോഗം ഉണ്ടെങ്കിൽ ചന്ദ്രൻ ഗുണഫലമാകും ചെയ്യുന്നത്. പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായാൽ ദോഷഫലങ്ങൾ വർധിക്കുകയും ചെയ്യും. ജാതകത്തിൽ അഞ്ചാം ഭാവത്തിൽ പാപഗ്രഹങ്ങൾ നിന്നാലും ദൃഷ്ടി ചെയ്താലും അവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം.ഒരാളുടെ ജാതകം പരിശോധിച്ചാൽ തന്നെ അയാളുടെ മാനസികനിലയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.

ചന്ദ്രൻ ആറാം ഭാവാധിപനാവുകയും അഷ്ടമത്തിൽ സ്ഥിതി ചെയ്യുകയും ചന്ദ്രന് പക്ഷഫലം ഇല്ലാതാവുകയും ചെയ്തുകഴിഞ്ഞാൽ ദോഷഫലങ്ങൾ വർധിക്കുന്നതാണ്. ചന്ദ്രനെക്കൊണ്ട് ദേവിയെയാണ് സങ്കൽപ്പിക്കുന്നത് അതിനാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുകയും തിങ്കളാഴ്ച വ്രതമെടുക്കുകയും വെളുത്ത വസ്ത്രം ധരിക്കുകയും ചന്ദ്രകാന്തമോ മുത്തോ അണിയുകയും ചന്ദ്രഗ്രഹത്തിന് വെളുത്ത പുഷ്പം കൊണ്ട് അർച്ചന നടത്തുകയും വെള്ള വസ്ത്രം ദാനം ചെയ്യുകയും പൗർണമി പൂജ നടത്തുകയും ചെയ്യുന്നത് ചന്ദ്രന്റെ ദോഷസ്ഥിതിക്ക് പരിഹാരമാണ്.

ഡോ. പി.ബി. രാജേഷ്(Astrologer and Gem Consultant)Rama NivasPoovathumparambilEloor EastUdyogamadal.POErnakulam -683501Mob:9846033337

English Summary:
The Phases of the Moon in Astrology


Source link

Related Articles

Back to top button