കേരളം: നഗരമേഖലയിലെ തൊഴിലില്ലായ്മയിൽ നേരിയ കുറവ്

ന്യൂഡൽഹി ∙ ജൂലൈ–സെപ്റ്റംബർ കാലയളവിൽ കേരളത്തിന്റെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി കുറഞ്ഞു. ഏപ്രിൽ–ജൂൺ മാസങ്ങളിൽ ഇത് 10 ശതമാനമായിരുന്നു. ജനുവരി–മാർച്ചിൽ 9.7 ശതമാനവും.
രാജ്യമാകെയുള്ള നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമാണ്. ഏപ്രിൽ– ജൂണിൽ 6.7 ശതമാനമായിരുന്നു.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റേതാണു കണക്ക്. തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ ഹിമാചൽപ്രദേശിലും (15.2%), രാജസ്ഥാനിലും (12.1%) ജമ്മു കശ്മീരിലുമാണ് (10.7%). ഏറ്റവും കുറവ് ഗുജറാത്തിലാണ് (3.1%).
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ നഗരമേഖലാ തൊഴിലില്ലായ്മ കേരളത്തിലാണ്. സമീപ സംസ്ഥാനങ്ങളിലെ നിരക്ക്: തമിഴ്നാട് (6.1%), കർണാടക (4.2%), ആന്ധ്രപ്രദേശ് (7.7%). നഗരമേഖല കേന്ദ്രീകരിച്ചുള്ള കണക്കാണ് ഓരോ ത്രൈമാസവും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്.
Source link