മലപ്പുറം∙ നവകേരള സദസ്സിൽ പി.വി.അൻവർ എംഎൽഎക്കെതിരെ പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അനധികൃതമായി പി.വി.അൻവർ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി.
താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിലാണ് പരാതി ലഭിച്ചത്.
ഭൂമി പിടിച്ചെടുത്ത് ആദിവാസികൾക്കും ഭൂരഹിതർക്കും വിതരണം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപ്രവർത്തകനായ കെ.വി.ഷാജിയാണ് പരാതി നൽകിയത്.
Source link