SPORTS

കാ​ഴ്‌​ചപ​രി​മി​ത​രു​ടെ ക്രി​ക്ക​റ്റ്: കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു


കൊ​​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ പാ​​​ല​​​സ് ഓ​​​വ​​​ൽ ഗ്രൗ​​​ണ്ടി​​​ൽ ഡി​​​സം​​​ബ​​​ർ 18 മു​​​ത​​​ൽ 22 വ​​​രെ ന​​​ട​​​ക്കു​​​ന്ന കാ​​​ഴ്‌​​​ച പ​​​രി​​​മി​​​ത​​​രു​​​ടെ അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു​​​ള്ള (നാ​​​ഗേ​​​ഷ് ട്രോ​​​ഫി) കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു.​​ അ​​​ന​​​ന്തു ശ​​​ശി​​​കു​​​മാ​​​ർ ക്യാ​​​പ്റ്റ​​​നും എ​​​ൻ. കെ. ​​​വി​​​ഷ്ണു വൈ​​​സ് ക്യാ​​​പ്റ്റ​​​നു​​​മാ​​​യി 14 അം​​​ഗ ടീ​​​മി​​​നെ​​​യാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. എം. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, എ.​​​വി. ബി​​​നീ​​​ഷ്, ജി​​​ബി​​​ൻ പ്ര​​​കാ​​​ശ്, കെ.​​ബി. സാ​​​യ​​​ന്ത്, എ. ​​​മ​​​നീ​​​ഷ്, സ​​​ച്ചി​​​ൻ തു​​​ള​​​സീ​​​ധ​​​ര​​​ൻ, എ​​​സ് ശൈ​​​ലാ​​​ജ്, സി.​​കെ. സ​​​ദ​​​ക്ക​​​ത്തു​​​ൽ അ​​​ൻ​​​വ​​​ർ, എ. ​​​മു​​​ഹ​​​മ്മ​​​ദ് ഫ​​​ർ​​​ഹാ​​​ൻ, എം.​​എ​​​സ്. സു​​​ജി​​​ത്ത്, മു​​​ഹ​​​മ്മ​​​ദ് ക​​​മാ​​​ൽ, കെ.​​എം. ജി​​​നേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണു ടീ​​​മി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ. കെ. ​​​ശി​​​വ​​​കു​​​മാ​​​ർ, ഇ. ​​​ബി. ഇ​​​സ്മാ​​​യി​​​ൽ, ഷാ​​​ഹു​​​ൽ ഹ​​​മീ​​​ദ്, പി. ​​​അ​​​ർ​​​ജു​​​ൻ, കെ. ​​​അ​​​ബ്ദു​​​ൾ മു​​​ന​​​സ്, കെ.​​പി. അ​​​ബ്ദു​​​ൽ റ​​​ഹ്മാ​​​ൻ എ​​​ന്നി​​​വ​​​ർ റി​​​സ​​​ർ​​​വ് താ​​​ര​​​ങ്ങ​​​ളാ​​​യി ടീ​​​മി​​​ലു​​​ണ്ട്.

ഗ്രൂ​​​പ്പ് സി​​​യി​​​ൽ കേ​​​ര​​​ളം 18ന് ​​​ബി​​ഹാ​​​റി​​​നെ​​​യും 19ന് ​​​ഒ​​​ഡീ​​​ഷ​​​യെ​​​യും നേ​​​രി​​​ടും. 28 ടീ​​​മു​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​ന്‍റെ ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ആ​​​റു വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണു ന​​​ട​​​ക്കു​​ക. എ​​​ട്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ജ​​​നു​​​വ​​​രി​​​യി​​​ൽ നാ​​​ഗ്പു​​​രി​​​ൽ ന​​​ട​​​ക്കും.


Source link

Related Articles

Back to top button