കൊളംബോ: ശ്രീലങ്കയിലെ തോട്ടം മേഖലകളിൽ ഇന്ത്യ 10,000 വീടുകൾകൂടി നിർമ്മിക്കും. ഇന്ത്യൻ ഹൗസിംഗ് പ്രോജക്ടിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി രണ്ടു സുപ്രധാന കരാറുകളിൽ ചൊവ്വാഴ്ച ഒപ്പുവച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യൻ ഹൗസിംഗ് പ്രോജക്ടിന് കീഴിൽ 60,000 വീടുകളാണ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇതിൽ ആദ്യ രണ്ടുഘട്ടത്തിൽ 46,000 വീടുകൾ പൂർത്തിയാക്കി. 4000 വീടുകൾ മൂന്നാം ഘട്ടത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
41,000 കോടി രൂപയാണു ശ്രീലങ്കയുടെ വികസനത്തിനായി ഇന്ത്യ ചെലവിടുന്നത്. ഇതിൽ 5,000 കോടി രൂപയോളം ഇതിനോടകം ചെലവഴിച്ചു.
Source link