യൂണിടേസ്റ്റ് ചെയർമാൻ എം. ഷാഹിർഷായ്ക്ക് അന്താരാഷ്‌ട്ര ബഹുമതി


കൊ​​​ളം​​​ബോ: നേ​​​തൃ​​​ത്വ മി​​​ക​​​വി​​​ന്‍റെ​​​യും പ്ര​​​തി​​​ബ​​​ദ്ധത​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ യൂ​​​ണി​​​ടേ​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​ഷാ​​​ഹി​​​ർ​​​ഷാ​​​യ്ക്ക് ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡോ​​​ക്‌ടറേ​​​റ്റ് ബ​​​ഹു​​​മ​​​തി. കൊ​​​ളം​​​ബോ​​​യി​​​ലെ ബ​​​ന്ധാ​​​ര​​​നാ​​​യ​​​ക ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ല​​​ക്ഷ്മ​​​ൺ റെ​​​ന​​തു​​​ങ്കെ​​യാ​​​ണ് ഡോ​​​ക്‌ടറേ​​​റ്റ് സ​​​മ്മാ​​​നി​​​ച്ച​​​ത്. ഭ​​​ക്ഷ്യ മേ​​​ഖ​​​ല​​​യ്ക്കാ​​​യി മി​​​ക​​​ച്ച പ​​​ര​​​മ്പ​​​രാ​​​ഗ​​​ത രീ​​​തി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ്യ​​​ക്തി എ​​​ന്ന​​​നി​​​ല​​​യ്ക്കും ഭ​​​ക്ഷ്യ​​​സം​​​സ്ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ സേ​​​വ​​​നം മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​മാ​​​ണ് ഷാ​​​ഹി​​​ർ​​​ഷാ​​​യ്ക്ക് ഡോ​​​ക്‌ടറേ​​​റ്റ് ല​​​ഭി​​​ച്ച​​​ത്.

കൊ​​​ല്ലം ജി​​​ല്ല ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന യൂ​​​ണി​​​ഗ്രീ​​​ൻ ഫു​​​ഡ്സ് (ഇ​​​ന്ത്യ) പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ബ്രാ​​​ൻ​​​ഡാ​​​യ യൂ​​​ണി​​​ടേ​​​സ്റ്റ് ഭ​​​ക്ഷ്യ​​​സം​​​സ്ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ മു​​​ൻ​​​നി​​​ര​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്നു. സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ, മ​​​സാ​​​ല​​​ക​​​ൾ, അ​​​രി, ബ്രേ​​​ക്ഫാ​​​സ്റ്റ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, അ​​​ച്ചാ​​​റു​​​ക​​​ൾ, ചാ​​​യ, കാ​​​പ്പി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ യൂ​​​ണി​​​ടേ​​​സ്റ്റ് ബ്രാ​​​ൻ​​​ഡി​​​നു​​​ണ്ട്.


Source link

Exit mobile version