യൂണിടേസ്റ്റ് ചെയർമാൻ എം. ഷാഹിർഷായ്ക്ക് അന്താരാഷ്ട്ര ബഹുമതി
കൊളംബോ: നേതൃത്വ മികവിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിൽ യൂണിടേസ്റ്റ് ചെയർമാൻ എം. ഷാഹിർഷായ്ക്ക് ശ്രീലങ്കൻ സർക്കാരിന്റെ ഡോക്ടറേറ്റ് ബഹുമതി. കൊളംബോയിലെ ബന്ധാരനായക ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ ലക്ഷ്മൺ റെനതുങ്കെയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഭക്ഷ്യ മേഖലയ്ക്കായി മികച്ച പരമ്പരാഗത രീതികൾ ഉപയോഗിക്കുന്ന വ്യക്തി എന്നനിലയ്ക്കും ഭക്ഷ്യസംസ്കരണ മേഖലയിലെ സേവനം മുൻനിർത്തിയുമാണ് ഷാഹിർഷായ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.
കൊല്ലം ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിഗ്രീൻ ഫുഡ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡായ യൂണിടേസ്റ്റ് ഭക്ഷ്യസംസ്കരണ മേഖലയിൽ മുൻനിരയിൽ നിൽക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അരി, ബ്രേക്ഫാസ്റ്റ് ഉത്പന്നങ്ങൾ, അച്ചാറുകൾ, ചായ, കാപ്പി തുടങ്ങി നിരവധി ഉത്പന്നങ്ങൾ യൂണിടേസ്റ്റ് ബ്രാൻഡിനുണ്ട്.
Source link