കൊച്ചി: കായല്‍ ടൂറിസത്തിനു കൊച്ചിയില്‍ അനന്തസാധ്യതകളാണുള്ളതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പുതിയ സാങ്കേതികവിദ്യകൾ ഈ മേഖലയിലേക്കു കടന്നുവരേണ്ടത് അനിവാര്യമാണ്. അവ പ്രകൃതിക്കിണങ്ങുന്ന വിധമാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗക ‘ക്ലാസിക് ഇംപീരിയല്‍’ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂയിസ് ടൂറിസത്തിനു കേരളത്തില്‍ വലിയ സാധ്യതകളാണുള്ളത്. ഒട്ടേറെ പുതിയ തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. നൗകകളുടെ നിര്‍മാണത്തിന് ബാങ്കിംഗ് മേഖലയുടെ കൂടുതല്‍ പിന്തുണ ലഭ്യമാക്കാന്‍ ഗൗരവമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മറൈന്‍ ഡ്രൈവ് നിയോ ക്ലാസിക് ബോട്ട് ജെട്ടിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
150 പേരെ ഒരേസമയം വഹിക്കാന്‍ ശേഷിയുള്ള കേരളത്തില്‍ നിര്‍മിച്ച ഏറ്റവും വലിയ ആഡംബര യാത്രാ നൗകയാണ് ക്ലാസിക് ഇംപീരിയല്‍. ഐആര്‍എസ് (ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ്) സുരക്ഷാ സര്‍ട്ടിഫിക്കേഷനോടെ നീറ്റിലിറക്കിയ നൗകയ്ക്ക് 50 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുണ്ട്. വിവാഹച്ചടങ്ങുകള്‍ മുതല്‍ കമ്പനി കോണ്ഫറന്സുകള്ക്കുവരെ ഉപകാരപ്പെടുന്ന വിധമാണ് ഇന്റീരിയര്‍ രൂപകല്പന. സെന്‍ട്രലൈസ്ഡ് എസി, ഡിജെ ബൂത്തുകള്‍, ഓപ്പണ്‍ ബാത്ത്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡൈനിംഗ് ഏരിയ, വിശാല ഹാള്‍, ഗ്രീന്‍ റൂം, വിശ്രമമുറി, എന്നിവയെല്ലാം ഇതിലുണ്ട്. പോഞ്ഞിക്കര സ്വദേശിയായ നിഷിജിത്ത് കെ. ജോണ്‍ 2020 മാര്‍ച്ചിലാണ് ആഡംബര നൗകയുടെ നിര്‍മാണം ആരംഭിച്ചത്. രാമന്തുരുത്തില് പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കെടുത്തായിരുന്നു നിര്‍മാണം.

Source link