ഭക്ഷണത്തിന് രുചി കുറഞ്ഞു; യുവാവ് അമ്മയെ വെട്ടിക്കൊന്നു

താനെ∙ മഹാരാഷ്ട്രയിൽ ഭക്ഷണത്തിന് രുചി കുറഞ്ഞുവെന്ന് പറഞ്ഞ് യുവാവ് അമ്മയെ വെട്ടിക്കൊന്നു. മുർബാദ് വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. അമ്മയും മകനും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ചയും രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകിയില്ലെന്ന് പറഞ്ഞ് മകൻ അമ്മയുമായി വഴക്കിട്ടു. തുടർന്ന് അരിവാൾ കൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. സ്ത്രീ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അയൽക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ആക്രമണത്തിന് ശേഷം യുവാവ് അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചു. ആരോഗ്യനില മോശമായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

English Summary:
Thane Man Kills Mother


Source link
Exit mobile version