WORLD
മരണശേഷം 99 ശതമാനം സ്വത്തും ചാരിറ്റി ട്രസ്റ്റിന്; പ്രഖ്യാപനവുമായി ശതകോടീശ്വരൻ വാറന്‍ ബഫറ്റ്
ഒമഹ (യു.എസ്): തന്റെ മരണശേഷം മള്‍ട്ടിനാഷണല്‍ കമ്പനിയായ ബെര്‍ക് ഷയര്‍ ഹാത്ത്വേയുടെ ശതകോടിക്കണക്കിനുള്ള ഓഹരികള്‍ കുടുംബവുമായി ബന്ധപ്പെട്ട നാല് ചാരിറ്റി ട്രസ്റ്റുകൾക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് വാറന്‍ ബഫറ്റ്. ലോകത്തിലെ അഞ്ചാമത്തെ വലിയ ധനികനും ലോകത്തിലെ പ്രമുഖ ഓഹരി നിക്ഷേപകനുമാണ് വാറന്‍ ബഫറ്റ്.കമ്പനിയുടെ വെബ്‌സൈറ്റിലുടെയാണ് ബഫറ്റ് പ്രഖ്യാപനം നടത്തിയത്. 1,600 ക്ലാസ് എ ഓഹരികള്‍ അദ്ദേഹം 24,00,000 ക്ലാസ് ബി ഓഹരികളായി മാറ്റിയിട്ടുണ്ട്. ഇതില്‍ ഹൗവാര്‍ഡ് ജി. ബഫറ്റ് ഫൗണ്ടേഷന്‍, ഷെര്‍വുഡ് ഫൗണ്ടേഷന്‍, നോവോ ഫൗണ്ടേഷന്‍ എന്നിവയ്ക്ക് ഓരോന്നിനും 3,00,000 ഓഹരികളും സൂസന്‍ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 1,50,0000 ഓഹരികളും ലഭിക്കും.
Source link